ആല്‍ഫാ പാലിയേറ്റീവ് കെയറിന് സഹായവുമായി വിഗാര്‍ഡ് ഫൗണ്ടേഷന്‍

വിഗാര്‍ഡ് സിഎസ്ആര്‍ കമ്മിറ്റി അംഗം ഡോ.റീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

 

കൊച്ചി: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഗാര്‍ഡ് ഫൗണ്ടേഷന്‍ ആല്‍ഫ പാലിയേറ്റീവ് കെയറിന് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും കൈമാറി. വിഗാര്‍ഡ് സിഎസ്ആര്‍ കമ്മിറ്റി അംഗം ഡോ.റീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച ആരോഗ്യ പരിചരണം ഓരോ വ്യക്തിയുടെയും അവകാശമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് വിഗാര്‍ഡ് സിഎസ്ആര്‍ കമ്മിറ്റി അംഗം ഡോ.റീന ഫിലിപ്പ് പറഞ്ഞു. ഇത്തരം സേവന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ ഏറ്റവും ആവശ്യക്കാരായവരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും, അതിനെ പിന്തുണയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ആല്‍ഫാ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് സുബൈദ റഹീം, ആല്‍ഫ കമ്മ്യൂണിറ്റി സെക്രട്ടറി പ്രൊഫ. രവി ദിവാകരന്‍, ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, വൈസ് പ്രസിഡന്റ് ടി.ജെ. കുര്യന്‍, ട്രഷറര്‍ തോമസ് വര്‍ഗീസ്, യങ്ങ് ഇന്ത്യന്‍സ് കൊച്ചി കോ ചെയര്‍ വിവേക് പ്രമോദ്, മറ്റ് ആല്‍ഫ പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Spread the love