ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം.
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് സംസ്ഥാനസര്‍ക്കാറിന്റെ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം. ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയില്‍ നിന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സുനില്‍ കുമാര്‍ വി.എസ്. തുടങ്ങിയവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ഊര്‍ജസംരക്ഷണത്തിനും പരിപാലനത്തിനുമായി മികച്ച നിലവാരത്തിലും കാര്യക്ഷമതയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച വിഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. ഇന്‍വേര്‍ട്ടര്‍, ഇലക്ട്രിക് സ്‌റ്റോറേജ് വാട്ടര്‍ ഹീറ്റര്‍, സീലിങ്ങ് ഫാന്‍, പമ്പുകള്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങളാണ് വിഗാര്‍ഡിനുള്ളത്.
സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനമുണ്ടെന്ന് വിഗാര്‍ഡ് ഇന്റസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറയ്ക്കുന്ന കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമായതിനാല്‍ തന്നെ ഗവേഷണങ്ങളിലൂടെ നിരവധി ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കമ്പനിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിച്ച് ഊര്‍ജ്ജസംരക്ഷണത്തിന് മഹത്തായ ഉദാഹരണമായി മാറാനുള്ള വിഗാര്‍ഡിന്റെ പരിശ്രമങ്ങള്‍ വരും കാലങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.