ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കും: വി.എച്ച്.പി

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, ശബരിമല സ്വര്‍ണ്ണക്കൊളള ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ വി.എച്ച്.പി നിലപാട് എറണാകുളം പാവക്കുളത്തെ വി.എച്ച്.പി ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര വ്യക്തമാക്കുന്നു. വി.എച്ച്.പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി ജി. സ്ഥാണു മാലയന്‍, കേരള ഘടകം വര്‍ക്കിംഗ് പ്രസിഡന്റ് വി. ആര്‍ രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ സമീപം

ഏതു മതവിഭാഗത്തില്‍പ്പെട്ട ആരാധാനലായങ്ങളാണെങ്കിലും അതിന്റെ നടത്തിപ്പ് ചുതല അതത് വിഭാഗത്തിലെ വിശ്വാസികളെ ഏല്‍പ്പിക്കണം.

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള  സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് നിയമ നടപടി സ്വീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ വിരുദ്ധവും ക്രൈസ്തവ പ്രീണനപരമായ കാര്യങ്ങളാണ് ജെ.ബി കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജെ.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി  വിശ്വഹിന്ദു പരിഷത്ത് നേരിടും. ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ ശുപാര്‍ശയനുസരിച്ച്  ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുവദിക്കുന്നത് വലിയ തോതില്‍ മതപരിവര്‍ത്തനത്തിന് വഴിതെളിക്കും. ഹിന്ദു,ബുദ്ധ, ജൈന വിഭാഗങ്ങളിലെ പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന സംവരണം ക്രൈസ്തവ വിഭാഗത്തിന് കൊടുക്കാനുള്ള ആസൂത്രിത ശ്രമമാണ് ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും  അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹൈന്ദവ ആരാധാനലായങ്ങളുടെ നടത്തിപ്പില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. ഏതു മതവിഭാഗത്തില്‍പ്പെട്ട ആരാധാനലായങ്ങളാണെങ്കിലും അതിന്റെ നടത്തിപ്പ് ചുതല അതത് വിഭാഗത്തിലെ വിശ്വാസികളെ ഏല്‍പ്പിക്കണം. അതല്ലെങ്കില്‍ ശബരിമലയില്‍ ഉണ്ടായ സ്വര്‍ണ്ണക്കൊള്ള പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ബജറംഗ് ലാല്‍ ബാഗ്ര വ്യക്തമാക്കി. കേരള സ്റ്റോറി  എന്ന ചിത്രം വ്യക്തമാക്കുന്നത്  ഇവിടെ നിലനില്‍ക്കുന്ന ലൗജിഹാദ്  ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ്. ഇതിനെ കേവലം ബീഫിന്റെ പേരില്‍ നിസാരവത്ക്കരിക്കരുതെന്നും ബീഫ് കഴിക്കുന്നത് കേരളത്തിന്റെ സംസ്‌ക്കാരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും  ബജറംഗ് ലാല്‍ ബാഗ്ര പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചൂഷണത്തിനെതിരെയുള്ള  സന്ദേശമാണ് ഈ ചിത്രം പറയുന്നതെന്നാണ് തനിക്ക് മനസിലാകുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി. വിഎച്ച് പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി ജി. സ്ഥാണു മാലയന്‍, കേരള ഘടകം വര്‍ക്കിംഗ് പ്രസിഡന്റ്  വി. ആര്‍ രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു