ശബരിമലയില്‍ ദേവപ്രശ്നം അനിവാര്യം; വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയില്‍

വിശ്വഹിന്ദു പരിഷത്തിന് വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു.
കൊച്ചി :ശബരിമലയില്‍ ദേവപ്രശ്‌നം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയെന്നും ഇതുമൂലം അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദേവപ്രശ്‌നം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിശ്വഹിന്ദു പരിഷത്തിന് വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു. 2018 ജൂണിലാണ് അവസാനമായി ശബരിമലയില്‍ ദേവപ്രശ്നം നടന്നത്. അതിനുശേഷം യുവതി പ്രവേശനം, ദേവന്റെ സ്വര്‍ണ്ണമോഷണം, ഹലാല്‍ ശര്‍ക്കര തുടങ്ങി ശബരിമലയുടെ ആചാരത്തിനും അനുഷ്ഠാനങ്ങള്‍ക്കും  കോട്ടം തട്ടുന്ന തരത്തില്‍ അവിശ്വാസികളായ ദേവസ്വം ഭരണകര്‍ത്താക്കള്‍ മനപ്പൂര്‍വ്വം ഒട്ടേറെ കൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പരിഹാരം തേടുന്നതിന് ദേവപ്രശ്നം അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  മണ്ഡല പൂജ തുടങ്ങുന്നതിന് മുമ്പ് തന്നെ ദേവപ്രശ്നം നടത്തണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു