കൊച്ചി: പോക്കറ്റ് കാലിയാകാതെ ഒരൊറ്റ സബ്സ്ക്രിപ്ഷനില്‍ 17 ഒടിടികള്‍ ലഭ്യമാക്കുമെന്ന് വി മൂവീസ് ആന്റ് ടിവി ആപ്പ് .ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സീ5, സോണി ലിവ് തുടങ്ങി പ്രാദേശിക ഭാഷകളിലെ മനോരമ മാക്സ്, നമ്മ ഫ് ളിക്സ് (കന്നഡ),സണ്‍ നെക്സ്റ്റ്, ക്ലിക്ക് തുടങ്ങി ഓരോരുത്തരുടേയും അഭിരുചിക്കനുസൃതമായ 17 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇതിലുള്ളതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. കായിക പ്രേമികള്‍ക്കായി ഫാന്‍കോഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണി ലിവ് എന്നിവയും കൊറിയന്‍ സിരീസുകളുടെ ആരാധകര്‍ക്കായി പ്ലേഫഌക്സും ഹോളിവുഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി ലയണ്‍സ്ഗേറ്റ് പ്ലേയും ഇതിലുണ്ട്. ഈ 17 വ്യത്യസ്ഥ ആപ്പുകള്‍ പ്രതിമാസം ലഭിക്കാന്‍ 6000 രൂപ ചെലവാകുമെന്നിരിക്കെ വിയുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 154 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 199 രൂപയ്ക്കും വി മൂവീസ് ആന്റ് ടിവി ആപ്പ് പ്രതിമാസം ലഭിക്കും. കൂടാതെ ഓരോ വ്യത്യസ്ഥ ആപ്പുകളുടെയും വരിസംഖ്യ അടയ്ക്കേണ്ട തീയതികള്‍ ഓര്‍ത്തു വെയ്ക്കേണ്ടെന്ന ഗുണവുമുണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു.
ഒരൊറ്റ സബ്സ്ക്രിപ്ഷന് കൊണ്ട് വി മൂവീസ് ആന്റ് ടിവി ആപ്പ് ഒരേ സമയം മൊബൈലിലും ടിവിയിലും ലഭിക്കും.വി മൂവീസ് ആന്റ് ടിവി ആപ്പിലൂടെ ഒടിടി പ്ലാറ്റ്ഫോമില്‍ ഉപരിയായി അധിക മൊബൈല്‍ ഡാറ്റയും ലഭിക്കും. വ്യത്യസ്ഥ പ്രീപെയ്ഡ് പ്ലാനുകളിലായി 10 ജിബി അധിക ഡാറ്റ ലഭിക്കുന്നതിനാല്‍ ഡാറ്റ തീരുമെന്ന ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട സിനിമകളും വിനോദങ്ങളും കാണാം.സിനിമ, സപോര്‍ട്സ്, നാടകം, വെബ് സിരീസുകള്‍ തുടങ്ങി മുഴുവന്‍ വിനോദവും ആസ്വദിക്കാനായി പ്രായ വിഭാഗ ഭേദമന്യേ എല്ലാവര്ക്കും വി മൂവീസ് ആന്റ് ടിവി ആപ്പില്‍ ഒരൊറ്റ സബ്സ്ക്രിപ്ഷനാണുള്ളത്.പ്രാദേശിക ഭാഷ ഒറ്റിറ്റികള്ക്ക് മുന്‍തൂക്കം നല്‍കുന്നത് വഴി വി മൂവീസ് ആന്റ് ടിവി ആപ്പിലുടെ എവിടെയിരുന്നും അനായാസം അവരവരുടെ മാതൃഭാഷയിലെ സിനിമകളും ഷോകളും ആസ്വദിക്കാമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഫാന്‍കോഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ ലഭിക്കുന്നതിനാല്‍ വിവിധ കായിക മത്സരങ്ങള്‍ തത്സമയം കാണാനും ആസ്വദിക്കാനും അവസരമുണ്ട്.വി മൂവീസ് ആന്റ് ടിവി ആപ്പിലെ പ്ലേഫഌക്സ്, ലയണ്‍സ്ഗേറ്റ് പ്ലേ എന്നിവയിലൂടെ കൊറിയന്‍, ഹോളിവുഡ് ഷോകള്‍ ലഭിക്കും.ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും വി മൂവീസ് ആന്റ് ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 154 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 199 രൂപയ്ക്കും വി മൂവീസ് ആന്റ് ടിവി ആപ്പ് പ്രതിമാസം ലഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.