കര്‍ഷകരുടെ വരുമാന വര്‍ധനവിന് ഊന്നല്‍ നല്‍കുമെന്ന് ഐസിഎആര്‍ 

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ പരിഹാരങ്ങളും കര്‍ഷകരുമായി നേരിട്ട് പങ്കുവെക്കുന്നതിലൂടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ഗണ്യമായ മാറ്റമുണ്ടാകും. ഈ കാമ്പയിനിന്റെ ഭാഗമായുള്ള ശാസ്ത്രസംഘങ്ങളുടെ പര്യടനത്തിലൂടെ കര്‍ഷരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയുന്നുണ്ട്.
കൊച്ചി: കാര്‍ഷിക മേഖലയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. രാഘവേന്ദ്ര ഭട്ട.കഴിഞ്ഞ ആഴ്ച തുടക്കമിട്ട വിക്‌സിത് കൃഷി സങ്കല്‍പ്പ് അഭിയാനിന്റെ ഭാഗമായി  ശാസ്ത്രസംഘം കൃഷിടങ്ങളിലെത്തി കര്‍ഷകരുമായി ഇടപഴകുന്നതിലൂടെ വരും സീസണുകളില്‍ ഉല്‍പ്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന  വിക്‌സിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍ ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ പരിഹാരങ്ങളും കര്‍ഷകരുമായി നേരിട്ട് പങ്കുവെക്കുന്നതിലൂടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ഗണ്യമായ മാറ്റമുണ്ടാകും. ഈ കാമ്പയിനിന്റെ ഭാഗമായുള്ള ശാസ്ത്രസംഘങ്ങളുടെ പര്യടനത്തിലൂടെ കര്‍ഷരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയുന്നുണ്ട്.

ഗുണനിലവാരം മെച്ചപ്പെടുത്തിയുള്ള ഉല്‍പാദന വര്‍ധനവിന് ഇത് ആവശ്യമാണ്. നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും കൃഷിരീതികള്‍ പരിഷ്‌കരിക്കാനും കാര്യക്ഷമത കൂട്ടാനും ഈ പദ്ധതി സഹായിക്കും. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളില്‍ ഉല്‍പാദനം കൂട്ടാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.കൃഷി സങ്കല്‍പ്പ് അഭിയാനിന്റെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളുടെ കോര്‍ഡിനേറ്റര്‍ കൂടിയാണ് ഡോ ഡോ. രാഘവേന്ദ്ര ഭട്ട.സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരും ഈ കാമ്പയിനി്‌ന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കര്‍ഷകര്‍ക്കിടയില്‍ പര്യടനം നടത്തിവരികയാണ്.ചടങ്ങില്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 80 തീരദേശ കര്‍ഷകര്‍ക്ക് മീന്‍പിടുത്ത വലകള്‍, ലൈഫ് ജാക്കറ്റ്, മഴക്കോട്ട്,  ടാര്‍പോളിന്‍ ഷീറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമഗ്രികള്‍ അദ്ദേഹം വിതരണം ചെയ്തു.സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ബംഗളൂരുവിലെ കാര്‍ഷിക ടെക്‌നോളജി ആപ്ലിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ വെങ്കടസുബ്രഹ്മണ്യന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. കെ മധു, ഡോ. സാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു