വിഎഫ് 7, വിഎഫ് 6 മോഡലുകള്‍ രാജ്യത്തെ പ്രധാന ഷോപ്പിംഗ് സെന്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് വിന്‍ഫാസ്റ്റ് ഏഷ്യയുടെ സിഇഒ ആയ ഫാം സന്‍ ചൗ പറഞ്ഞു
കൊച്ചി: വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്യുവി മോഡലുകളായ വിഎഫ് 7, വിഎഫ് 6 എന്നിവ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി വിന്‍ഫാസ്റ്റ് കൊച്ചി ലുലു മാളില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചു.
ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം വിഎഫ് 7, വിഎഫ് 6 മോഡലുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ അടുത്തെത്തിക്കുകയാണ്. രാജ്യത്തെ പ്രധാന ഷോപ്പിംഗ് സെന്ററുകളിലാണ് ഈ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് വിന്‍ഫാസ്റ്റ് ഏഷ്യയുടെ സിഇഒ ആയ ഫാം സന്‍ ചൗ പറഞ്ഞു.ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് വാഹനപ്രേമികള്‍ക്കും ഇലക്ട്രിക് എസ്യുവികള്‍ നേരിട്ട് കാണാനും ഒരു മികച്ച അവസരം ഇതിലൂടെ ലഭിക്കുന്നു. ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിന്‍ഫാസ്റ്റ് സ്വീകരിക്കുന്ന നിലപാടുകള്‍ അറിയിക്കാനുമുള്ള മികച്ച അവസരം ഇത് നല്‍കുന്നുവെന്ന് ഫാം സന്‍ ചൗ പറഞ്ഞു.

