രാജ്യത്തെ മുന്‍നിര കമ്പനികളില്‍ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍, നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നീ പദവികള്‍ക്കു പുറമെ ഫോര്‍ഡ് ക്രെഡിറ്റ്, എ എഫ് ഫെര്ഗൂസണ് ആന്‍ഡ് കോ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിങ് നാഷണല്‍ ഹെഡ് ആയി വിരാട് സുനില്‍ ദിവാന്‍ജി ചുമതലയേറ്റു. ബാങ്കിങ് മേഖലയില്‍ 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വിരാട് സുനില്‍ ദിവാന്‍ജി കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഗ്രൂപ്പ് പ്രസിഡന്റായും കണ്‍സ്യൂമര്‍ ബാങ്കിങ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ മുന്‍നിര കമ്പനികളില്‍ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍, നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നീ പദവികള്‍ക്കു പുറമെ ഫോര്‍ഡ് ക്രെഡിറ്റ്, എ എഫ് ഫെര്ഗൂസണ് ആന്‍ഡ് കോ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. ബാങ്കിങ് മേഖലയില്‍ വിരാട് സുനില്‍ ദിവാന്ജിയ്ക്കുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനമികവ്, ബാങ്കിന്റെ വളര്‍ച്ചയില്‍ ഏറെ ഗുണം ചെയ്യുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.