ഇതിന്റെ ഭാഗമായി വിഎല്‍സിസിയുടെ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളില്‍ ചേരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം വരെ സ്കോളര്‍ഷിപ്പും യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 100 ശതമാനം ഉറപ്പായ നിയമനവും നല്‍കും.
കൊച്ചി: രാജ്യത്തെ നൈപുണ്യ വികസന രംഗത്ത് പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് രാജ്യത്തെ മുന്‍നിര വെല്‍നസ്, ബ്യൂട്ടി ബ്രാന്‍ഡുകളിലൊന്നായ വിഎല്‍സിസി ഇന്ത്യ കേന്ദ്ര ഗവണ്മെന്റിന്റെ നൈപുണ്യതൊഴില് ദൗത്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിഎല്‍സിസിയുടെ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളില്‍ ചേരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം വരെ സ്കോളര്‍ഷിപ്പും യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 100 ശതമാനം ഉറപ്പായ നിയമനവും നല്‍കും.പ്രധാന നഗരങ്ങളിലായി 14 പുതിയ വിഎല്‍സിസി സ്കൂള്‍ ഓഫ് ബ്യൂട്ടി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
ഇന്ത്യയിലുടനീളം ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ള വിഎല്‍സിസി സ്കൂള്‍ ഓഫ് ബ്യൂട്ടി വഴിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. തൊഴില്‍ സാധ്യതകള്‍ കുറവുള്ള ടയര്‍ 2, ടയര്‍ 3 പട്ടണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിഎല്‍സിസി തീരുമാനം.ഇത് ഒരു നൈപുണ്യ സംരംഭത്തേക്കാളുപരി മഹത്തായ ആശയമാണെന്ന് വി എല്‍സിസി എംഡിയും സിഇഒയുമായ വികാസ് ഗുപ്ത പറഞ്ഞു. ജോലിക്കാവശ്യമായ കഴിവുകള്‍ പഠിപ്പിക്കുക മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്, മറിച്ച് ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രാപ്തമാക്കുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

