700ഓളം പേര്‍ അപേക്ഷിച്ചതില്‍നിന്ന് തിരഞ്ഞെടുത്ത 60 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഗാനാലാപന മത്സരത്തില്‍ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ എ ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി.
കൊച്ചി:വിപിഎസ് ലേക്‌ഷോറില്‍ നടത്തിയ മൊഴിയാഴം ശബ്ദ മത്സരത്തില്‍ വോയ്‌സ് ഓഫ് ദ ഇയര്‍ ആയി തിരുവനന്തപുരം സ്വദേശി വിഘ്‌നേഷിനെ തിരഞ്ഞെടുത്തു.ലോക ശബ്ദദിനത്തോട് അനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ്, ആവാസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങള്‍ക്കായി ശബ്ദ മത്സരം നടത്തിയത്. ഗാനാലാപനം, മിമിക്രി ആന്റ് ഡബ്ബിംഗ്, വോയ്‌സ് ആക്റ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 700ഓളം പേര്‍ അപേക്ഷിച്ചതില്‍നിന്ന് തിരഞ്ഞെടുത്ത 60 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഗാനാലാപന മത്സരത്തില്‍ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ എ ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി.
മിമിക്രി ആന്റ് ഡബ്ബിങ് മത്സരത്തില്‍ ജോമറ്റ് എം ജെ ഒന്നാം സ്ഥാനം നേടി. റീന ബി ജെ യ്ക്ക് രണ്ടാം സ്ഥാനവും അഞ്ജലിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വോയ്‌സ് ആക്റ്റിംഗ് മത്സരത്തില്‍ വിഘ്‌നേഷ് ഒന്നാം സ്ഥാനം നേടി. ഡോ. അഡോണി, ലക്ഷ്മി ജെ നായര്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.ആകാശവാണിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ബാലേട്ടന്‍എന്ന ബാലകൃഷ്ണന്‍ പെരിയ, ആശചേച്ചി എന്ന ആശാലത, കര്‍ണാട്ടിക് സംഗീതജ്ഞന്‍ രാകേഷ് ആനയാടി, സംവിധായകന്‍ ഹക്കിംഷാ എന്നിവര്‍ വിധികര്‍ത്താക്കളായി. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രസിദ്ധനായ സുധീഷ് ശശികുമാര്‍ നയിച്ച സംഗീതവിരുന്നും ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടി.സിഇഒ ജയേഷ് വി നായര്‍, ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ് മേധാവി ഡോ. ഷോണ്‍ ടി ജോസഫ് എന്നിവര്‍ സംസാരിച്ചു.