ആരോഗ്യകരമായ ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കുന്നതാണ് പ്രസക്തം. കളങ്കിതമായ ആഹാരം മിശ്രിതമായി കഴിക്കുന്നതാണ് ഫുഡ് പോയിസണ്‍ ഉണ്ടാക്കുന്നതെന്നും പ്രൊഫ. ജോണ്‍ കിഴക്കുടന്‍ പറഞ്ഞു
കൊച്ചി: ഭക്ഷണം കഴിക്കുന്നത് ഉത്തരവാദിത്വത്തോടെയാകണമെന്ന് നൈപുണ്യ കോളേജിലെ ഷെഫ് വിഭാഗം പ്രൊഫ. ജോണ്‍ കിഴക്കൂടന്‍. അല്ലാത്ത രീതി 2050 ഓടെ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കും.ഫോക്ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആറിന്റെ സഹായത്തോടെ പ്ലാന്‍ @ എര്‍ത്ത് എന്ന എന്‍ജിഒയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഭക്ഷ്യ സുരക്ഷ’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീകൃതാഹാരത്തിന്റെ പ്രാധാന്യം പ്രൊഫ. ജോണ്‍ കിഴക്കൂടന്‍ വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കുന്നതാണ് പ്രസക്തം. കളങ്കിതമായ ആഹാരം മിശ്രിതമായി കഴിക്കുന്നതാണ് ഫുഡ് പോയിസണ്‍ ഉണ്ടാക്കുന്നതെന്നും പ്രൊഫ. ജോണ്‍ കിഴക്കുടന്‍ പറഞ്ഞു.
പക്ഷെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉല്‍പാദക രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ ഇവിടത്തെ ഉല്‍പന്നങ്ങള്‍ വികസ്വര ഘട്ടത്തിലാണ്.വികസനത്തിനുള്ള പങ്കാളിത്തം കാതലാണ്. മികച്ച ഭക്ഷണം ലഭ്യവും പ്രാപ്യവും മതിയായതുമാകണം. ഭക്ഷണത്തില്‍ പോഷകാഹാര സുരക്ഷ പ്രധാനമാണ്.ആഹാരക്രമത്തിലെ മാറ്റം ദൃശ്യമാണ്. ആയുസ് വര്‍ധിച്ചു; പക്ഷെ ആരോഗ്യം കുറയുകയാണ് ചെയ്തത്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ‘ഈറ്റ് റൈറ്റ് ഇന്ത്യ മൂവ്‌മെന്റി’ല്‍ പങ്കാളികളാകണമെന്നും സെന്റ് തെരേസാസ് കോളേജ് ഹോംസയന്‍സിലെ ഡോ. ശില്‍പ ജോസ് സെമിനാറില്‍ പറഞ്ഞു.