വേവ്എക്‌സ് സ്റ്റാര്‍ട്ട് അപ്പ് ചലഞ്ച് ആരംഭിച്ചു

‘ഭാഷാ സേതു  ഭാരതത്തിനായുള്ള തല്‍സമയ ഭാഷാ സാങ്കേതിക വിദ്യ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം, കുറഞ്ഞത് 12 പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ തത്സമയ വിവര്‍ത്തനം, ലിപ്യന്തരണം, വോയ്‌സ് ലോക്കലൈസേഷന്‍ എന്നിവ സാധ്യമാകുന്ന നൂതന നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സംവിധാനം വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ന്യഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന പദ്ധതിയായ വേവ്എക്‌സിന് കീഴില്‍ ‘WAVEX സ്റ്റാര്‍ട്ടപ്പ് ചലഞ്ച് 2025’ ആരംഭിച്ചു. ഇതിന്റെ ഭാഗമായി  എഐ അധിഷ്ഠിത ബഹുഭാഷാ വിവര്‍ത്തന സംവിധാനം വികസിപ്പിക്കുന്നതിനായി ദേശീയ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ചു.’ഭാഷാ സേതു  ഭാരതത്തിനായുള്ള തല്‍സമയ ഭാഷാ സാങ്കേതിക വിദ്യ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം, കുറഞ്ഞത് 12 പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ തത്സമയ വിവര്‍ത്തനം, ലിപ്യന്തരണം, വോയ്‌സ് ലോക്കലൈസേഷന്‍ എന്നിവ സാധ്യമാകുന്ന നൂതന നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സംവിധാനം വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, പ്രവേശനക്ഷമതയുള്ളതും വികാര അവബോധമുള്ളതുമായ ആശയവിനിമയ സാങ്കേതികവിദ്യകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. വികസനത്തിന്റെ ഏത് ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. ഓപ്പണ്‍ സോഴ്‌സ് അല്ലെങ്കില്‍ കുറഞ്ഞ ചെലവിലുള്ള എ ഐ മാതൃകകള്‍ ഉപയോഗിച്ച് വിപുലീകരിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ സംവിധാനം സൃഷ്ടിക്കാന്‍ ഇത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ താങ്ങാനാവുന്നതും വിപുലമായ രീതിയില്‍ പ്രായോഗികവുമാണെങ്കില്‍ കമ്പനികള്‍ക്ക് അവരുടെ നിലവിലുള്ള ഇത്തരം സംവിധാനങ്ങളും നിര്‍ദ്ദേശിക്കാവുന്നതാണ്.

വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പിന് വേവ്എക്‌സ് ആക്‌സിലറേറ്റര്‍ പദ്ധതിയ്ക്ക് കീഴില്‍ ഇന്‍കുബേഷന്‍ പിന്തുണ നല്‍കും. അന്തിമ ഉല്‍പ്പന്നം പൂര്‍ത്തിയാക്കി പ്രാവര്‍ത്തികമാക്കുന്നത് വരെ ആവശ്യമായ വിദഗ്ധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍,തൊഴിലിടം, മറ്റു സഹായങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്‌ട്രേഷനുകള്‍ ജൂണ്‍ 30 മുതല്‍ ആരംഭിച്ചു. പ്രോട്ടോടൈപ്പുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 22 ആണ്. താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് https://wavex.wavesbazaar.com എന്ന ഔദ്യോഗിക വേവ്എക്‌സ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.മാധ്യമം, വിനോദം, ഭാഷാ സാങ്കേതിക മേഖലകളില്‍ നൂതനാശയങ്ങള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വേവ്‌സ് സംരംഭത്തിന് കീഴില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന പ്ലാറ്റ്‌ഫോമാണ് വേവ്എക്‌സ്  മെയ് മാസത്തില്‍ മുംബൈയില്‍ നടന്ന വേവ്‌സ് ഉച്ചകോടിയില്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്ന തരത്തില്‍ 30ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേവ്എക്‌സ് പിച്ചിംഗ് അവസരങ്ങള്‍ നല്‍കി. പ്രത്യേക ഹാക്കത്തോണുകള്‍, ഇന്‍കുബേഷന്‍, വിദഗ്‌ധോപദേശം, ദേശീയ പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനം എന്നിവയിലൂടെ വേവ്എക്‌സ് മികവുറ്റ നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നുണ്ട്‌
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു