കൊച്ചിയില്‍ വെന്‍ഡര്‍ലാന്റ് മിഡ് നൈറ്റ് മാര്‍ക്കറ്റിന് തുടക്കം

എറണാകുളം രാജേന്ദ്ര മൈതാനത്ത് വെന്‍ഡര്‍ ലാന്റ് മിഡ് നൈറ്റ് മാര്‍ക്കറ്റ് ഇന്നും തുടരും. വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് മിഡ് നൈറ്റ് മാര്‍ക്കറ്റ്
കൊച്ചി: വുമണ്‍ എന്റര്‍പ്രെനേഴ്‌സ് നെറ്റ് വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്‌നൈറ്റ് മാര്‍ക്കറ്റ് ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ സാംസ്‌കാരികമായ മാറ്റമാണ് വെന്‍ഡര്‍ലാന്റ് നൈറ്റ് മാര്‍ക്കറ്റ് അടയാളപ്പെടുത്തുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. രാജ്യത്തെ മികച്ച നഗരമായി കൊച്ചി മാറുകയാണ്. ബിസിനസ് രംഗത്ത് ക്രിയാത്മകമായാണ് വനിതകള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഷീല കൊച്ചൗസേപ്പ് ആദ്യ വില്‍പന ഉദ്ഘാടനം നടത്തി.
എറണാകുളം രാജേന്ദ്ര മൈതാനത്ത് വെന്‍ഡര്‍ ലാന്റ് മിഡ് നൈറ്റ് മാര്‍ക്കറ്റ് ഇന്നും തുടരും. വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് മിഡ് നൈറ്റ് മാര്‍ക്കറ്റ്. വ്യത്യസ്ത ഇനം വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍,
ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകള്‍, മറ്റ് നിരവധി ഉത്പന്നങ്ങള്‍ തുടങ്ങി വനിതാ സംരംഭകരുടെ ചുവടുവെയ്പുകളാണ് വെന്‍ഡര്‍ലാന്റില്‍ ഒരുക്കിയിരിക്കുന്നത്.കൊച്ചിയെ സന്തോഷങ്ങളുടെ സംഗമസ്ഥാനം എന്നതിനപ്പുറം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം എന്നുകൂടി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ്  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ വെന്‍ ലക്ഷ്യമിടുന്നത്.രാത്രി 11 മുതല്‍ 12 വരെ നിശ്ശബ്ദ നൃത്തവിരുന്നായ സൈലന്റ് ഡിസ്‌കോ നടക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുടുംബം നാലു പേര്‍ക്ക് 250 രൂപയും വിദ്യാര്‍ഥി ഐ ഡിയുള്ളവര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു