ശ്രീ രാമകൃഷ്ണ സേവാ പുരസ്‌കാരം 2025′ സമ്മാനിച്ചു.

കലൂര്‍ ശ്രീ രാമകൃഷ്ണ സേവാ ആശ്രമത്തില്‍ നടന്ന  ചടങ്ങില്‍  വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്സിന്  മാനേജിങ്  ട്രസ്റ്റി  സി.എസ് മുരളീധരന്‍, പി. കുട്ടികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീ രാമകൃഷ്ണ സേവാ പുരസ്‌കാരം സമ്മാനിക്കുന്നു. ഹണി എസ് ഗോപി, സി. ജി രാജഗോപാല്‍ എന്നിവര്‍ സമീപം.
സി.രാധാകൃഷ്ണന്റെ   പുതിയ പുസ്തകങ്ങളായ ഫാബ്രിക് ഓഫ് സ്‌പേസ്,  ദി സീക്രെട് ബിഹൈന്‍ഡ് യൂണിവേഴ്‌സ്  എന്നിവ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.
കൊച്ചി: അഴിമതിയല്ല, അഭിമാനമാണ് നമുക്കുവേണ്ടത് എന്ന തിരിച്ചറിവ് പുതിയ തലമുറയുടെ  വികാരമായി താന്‍ കാണുന്നുവെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ .സി വി ആനന്ദബോസ് പറഞ്ഞു. സമഗ്ര സംഭാവനക്കുള്ള ‘ ശ്രീ രാമകൃഷ്ണ സേവാ പുരസ്‌കാരം 2025’  കലൂര്‍ ശ്രീ രാമകൃഷ്ണ സേവാശ്രമത്തില്‍ നടന്ന ചടങ്ങില്‍  ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാനേജിങ്  ട്രസ്റ്റി  സി.എസ് മുരളീധരന്‍, കമ്മിറ്റി അംഗങ്ങളായ പി. കുട്ടികൃഷ്ണന്‍, രാജീവ് വി, സി. ജി രാജഗോപാല്‍, ഹണി എസ് ഗോപി എന്നിവരും സംസാരിച്ചു.  എഴുത്തുകാരന്‍ സി.രാധാകൃഷ്ണന് ഗവര്‍ണര്‍ ഡോ.സി.വി  ആനന്ദ ബോസ്  ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം സമര്‍പ്പിച്ചു.  രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ ഗവര്‍ണറെ സി രാധാകൃഷ്ണന്‍, ഭാര്യ വത്സല,  മരുമകള്‍ സുഭദ്ര ഗോപാല്‍, ബന്ധു ഇ കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  സി.രാധാകൃഷ്ണന്റെ   പുതിയ പുസ്തകങ്ങളായ ഫാബ്രിക് ഓഫ് സ്‌പേസ്,  ദി സീക്രെട് ബിഹൈന്‍ഡ് യൂണിവേഴ്‌സ്  എന്നിവ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. സി രാധാകൃഷ്ണനെപ്പോലുള്ള ബഹുമുഖപ്രതിഭകള്‍ ശാസ്ത്രലോകത്തെയും സാഹിത്യലോകത്തെയും ഒരു വിളക്കിനെ  പോലെ പരിപോഷിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കേരളവും ബംഗാളും തമ്മില്‍ അമൂല്യമായ സാഹിത്യ ബന്ധമുണ്ടെന്നും ദയ, കരുണ എന്നീ മൂല്യങ്ങളോടെ സഹവര്‍ത്തിക്കാന്‍ നാം ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  എസ് ഐ ആര്‍  വിഷയത്തില്‍ ബന്ധപ്പെട്ടു ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്നും അതില്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു