പ്രഭാതഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗം പച്ചക്കറികള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ക്കൊപ്പം ഗോതമ്പ് ബ്രെഡ് ഉള്‍പ്പെടുത്തുക എന്നതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
കൊച്ചി: നാരുകളാല്‍ സമൃദ്ധവും ആരോഗ്യകരവുമായ ഗോതമ്പ് ബ്രെഡ് പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നതായി സര്‍ട്ടിഫൈഡ് ന്യൂട്രീഷ്യനിസ്റ്റായ ആതിര സേതുമാധവന്‍ പറഞ്ഞു,. പ്രഭാതഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗം പച്ചക്കറികള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ക്കൊപ്പം ഗോതമ്പ് ബ്രെഡ് ഉള്‍പ്പെടുത്തുക എന്നതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
രുചിയില്‍ മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഫൈബര്‍ നല്‍കുന്ന ഗോതമ്പില്‍ തയ്യാറാക്കിയ ബ്രെഡിന്റെ ഓരോ 100 ഗ്രാമിലും 10% പ്രോട്ടീനും 48% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ട്രാന്‍സ് ഫാറ്റോ കൊളസ്‌ട്രോളോ ഇല്ലാത്ത ഇത് ആരോഗ്യസംരക്ഷണത്തെ സംരക്ഷിക്കുന്നു. ഭക്ഷണത്തില്‍ ഫൈബറിന്റെ കുറവ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ശാരീരിക വൈകല്യങ്ങള്‍ക്കും കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായും ആതിര സേതുമാധവന്‍ പറഞ്ഞു.പ്രഭാതഭക്ഷണത്തില്‍ ഗോതമ്പ് റൊട്ടി ഉള്‍പ്പെടുത്തുന്നത് ദൈനംദിന ഫൈബര്‍ ആവശ്യങ്ങളുടെ 24% നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ആതിര പറഞ്ഞു.