വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്ക് ആദരമൊരുക്കി വിമന്‍ ഇന്‍ ഐ.എം.എ

സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലക്ഷ്മി മേനോന്‍, ദീര്‍ഘദൂര ഓട്ടക്കാരിയും ഫിറ്റ്‌നസ് പരിശീലകയുമായ ബി. പാര്‍വ്വതി, കൊച്ചിന്‍ ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.മരിയ വര്‍ഗ്ഗീസ്, ഐ.എം.എ എറണാകുളം ഡിസ്ട്രിക്റ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ദീപാ അഗസ്റ്റിന്‍ എന്നിവരെയാണ് കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.

 

കൊച്ചി: സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ വിമന്‍ ഇന്‍ ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലക്ഷ്മി മേനോന്‍, ദീര്‍ഘദൂര ഓട്ടക്കാരിയും ഫിറ്റ്‌നസ് പരിശീലകയുമായ ബി. പാര്‍വ്വതി, കൊച്ചിന്‍ ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.മരിയ വര്‍ഗ്ഗീസ്, ഐ.എം.എ എറണാകുളം ഡിസ്ട്രിക്റ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ദീപാ അഗസ്റ്റിന്‍ എന്നിവരെയാണ് കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. എറണാകുളം ജില്ലാ പ്രത്യേക കോടതി (എസ് സി,എസ്ടി (പിഒഎ) കേസസ് ആന്റ് എംഎസിടി) ജഡ്ജ് സലീന വി.ജി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിമണ്‍ ഇന്‍ ഐ.എം.എ സംസ്ഥാന ചെയര്‍ പേഴ്‌സണ്‍ ഡോ. അശോക വല്‍സല അധ്യക്ഷത വഹിച്ചു.ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, വിമന്‍ ഇന്‍ ഐഎംഎ കൊച്ചി ചെയര്‍പേഴ്‌സണ്‍ ഡോ. മാരി സൈമണ്‍, ഐ.എം.എ കെഎസ്ബി മിഡ്‌സോണ്‍ വൈസ് പ്രസിഡന്റ് ഡോ. കെ. സുദര്‍ശന്‍, ജോയിന്റ് സെക്രട്ടറി ഡോ. അലക്‌സ് ഇട്ടിച്ചെറിയ, വിമന്‍ ഇന്‍ ഐ.എം.എ വി.സി ഡോ. മിനി ബാലകൃഷ്ണന്‍, ട്രഷറര്‍ ഡോ.രചന ദില്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് വനിതാ സംരഭകരുടെ ശാക്തീകരണം, ജോലി സ്ഥലങ്ങളില്‍ വനിതകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു. ഡോ. ബോബി സാറ, ലൈല സുധീഷ്, രേണു നവീന്‍, ലതാ പരമേശ്വന്‍, ക്രിസ്റ്റീന ചെറിയാന്‍, അഡ്വ. മരിയന്‍ പോള്‍, ഡോ. എല്‍സി ഉമ്മന്‍, അഞ്ജന ജോര്‍ജ്ജ്, ഡോ. സപ്‌ന നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love