പ്രഭാതഭക്ഷണ പ്രീമിക്‌സ് പൊടികള്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, ഡെസേര്‍ട്ട് മിക്‌സുകള്‍ എന്നീ ഉത്പന്നങ്ങള്‍ പുതിയ പാക്കേജിങ്ങില്‍ ലഭ്യമാകും.
കൊച്ചി: ബ്രാഹ് മിന്‍സ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. സ്വര്‍ണനിറ ബോര്‍ഡറുള്ള കേരള കസവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബ്രാന്‍ഡിംഗ് വിപ്രോ ബ്രാഹ് മിന്‍സ് അവതരിപ്പിക്കുന്നത്. പ്രഭാതഭക്ഷണ പ്രീമിക്‌സ് പൊടികള്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, ഡെസേര്‍ട്ട് മിക്‌സുകള്‍ എന്നീ ഉത്പന്നങ്ങള്‍ പുതിയ പാക്കേജിങ്ങില്‍ ലഭ്യമാകും. റീ ബ്രാന്‍ഡിങിന്റെ ഭാഗമായി ‘മലയാളികളുടെ ഹൃദയം കീഴടക്കിയ രുചിയിതാ ഇപ്പോള്‍ കസവു ധരിച്ചിച്ചെത്തുന്നു’ എന്ന ടാഗ് ലൈനില്‍ പുതിയ ടിവി പരസ്യങ്ങളും വിപ്രോ ബ്രാഹ് മിന്‍സ് പുറത്തിറക്കി. ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള വൈകാരിക ബന്ധത്തെ ഉള്‍ക്കൊള്ളുന്നവയാണിവയെന്ന് വിപ്രോ ഫുഡ്‌സിന്റെ പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു.
ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ കേരളത്തിന്റെ സമ്പന്നമായ രുചികള്‍ ഒരു വലിയ വിഭാഗം ആളുകളിലേക്കെത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് വഅനില്‍ ചുഗ് പറഞ്ഞു.ബ്രാഹ് മിന്‍സിന്റെ മുഖ്യ ഉല്‍പ്പന്നമായ സാമ്പാര്‍ പൊടിയില്‍ തുടങ്ങി എല്ലാ സുഗന്ധവ്യഞ്ജന ശ്രേണികളും 100 ശതമാനം പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ഒലിയോറെസിനുകള്‍, പ്രിസര്‍വേറ്റീവുകള്‍ അല്ലെങ്കില്‍ ഫില്ലറുകള്‍ എന്നിവ ചേര്‍ക്കാതെ ഇവ ക്ലീന്‍ലേബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. തലമുറകളായി കേരളത്തിലെ വീടുകളില്‍ തനിമയാര്‍ന്ന കേരള രുചി പകര്‍ന്നുനല്‍കുന്നതില്‍ ബ്രാഹ് മിന്‍സിന് എക്കാലത്തുമുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് ഈ ഡിസൈന്‍ പരിണാമമെന്നും അദ്ദേഹം പറഞ്ഞു.