ഡബ്ല്യു.എം.എ.എഫ് നയണ്‍ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആദ്യ
ഇന്ത്യക്കാരനായി
വി.ഇസഡ് സെബാസ്റ്റ്യന്‍;
ആദരമൊരുക്കി ശിക്ഷ്യഗണം

 

ആയോധനകലാ രംഗത്തേയ്ക്ക് പെണ്‍കുട്ടികള്‍ കൂടുതലായി എത്തുന്നു : വി.ഇസഡ് സെബാസ്റ്റ്യന്‍

 

ആലപ്പുഴ: കരാട്ടെയില്‍ അമേരിക്കയിലെ വേള്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെഡറേഷന്‍ (ഡബ്ല്യു.എം.എ.എഫ്)ന്റെ ‘നയണ്‍ത് ഡാന്‍’ ബ്ലാക്ക് ബെല്‍റ്റ്് നേടിയ ആദ്യ ഇന്ത്യക്കാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ വി. ഇസഡ് സെബാസ്റ്റ്യന് ആദരമൊരുക്കി ശിഷ്യഗണം. ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കേരളത്തിലെ ശിഷ്യഗണങ്ങളും കോഇന്‍ചി അക്കാദമിയിലെ പരിശീലകരും ചേര്‍ന്ന്് വി.ഇസഡ് സെബാസ്റ്റ്യന് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ ആലപ്പുഴ ജില്ല കരാട്ടെ ദൊ അസ്സോസിയേഷന്‍ സെക്രട്ടറിയും കോഇന്‍ചി അക്കാദമിയുടെ പരിശീലകനുമായ ജോ ഷാജി ചെറിയാന്‍, കൊഇന്‍ചി അക്കാദമി വൈസ് പ്രസിഡന്റുമായ നിര്‍മ്മല്‍ വി.സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണമൊരുക്കിയത്.

കേരളത്തില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പണ്‍കുട്ടികളാണ് ഇപ്പോള്‍ ആയോധന കല പഠിക്കാന്‍ വരുന്നതെന്ന് വി.ഇസഡ് സെബാസ്റ്റ്യന്‍ പറഞ്ഞു. അമേരിക്കയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടന്ന ഹാള്‍ഓഫ് ഓണര്‍ അവാര്‍ഡ് ദാനചടങ്ങിലും പരിശീലന പരിപാടിയിലും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന പരിശീലകരോടൊപ്പം സെബാസ്റ്റ്യനും പങ്കെടുത്തു. അവിടെ നിന്നും ലഭിച്ച പുതിയ അറിവുകള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മാര്‍ഷ്യര്‍ ആര്‍ട്‌സിന്റെ ആധുനിക രീതിയിലുള്ള സ്‌കൂളായ കോഇന്‍ചി അക്കാദമി ഓഫ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സിന്റെ സ്ഥാപകനും ഡയറക്ടറുമാണ് വി. ഇസഡ് സെബാസ്റ്റ്യന്‍. ഇന്ത്യ കൂടാതെ ഒമാനിലും യുഎസ്എയിലും ശാഖകള്‍ ഉള്ള അക്കാദമിയില്‍ സ്‌കൂളും ഡോജോയും ഉള്‍പ്പെടെ 81 ക്ലാസുകളാണുള്ളത്. കളരിപ്പയറ്റില്‍ അഗ്രഗണ്യനായിരുന്ന പിതാവില്‍ നിന്നും ലഭിച്ച പരിശീലനവും അറിവും പിന്തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ എത്തുന്നത്. കരാട്ടെ രംഗത്ത് 45 വര്‍ഷം പൂര്‍ത്തിയാക്കിയ സെബാസ്റ്റ്യന്‍ 1983 ല്‍ ശ്രീലങ്കയിലെ ഷോട്ടോഖാന്‍ കരാട്ടെയില്‍ നിന്നുമാണ് ഫസ്റ്റ് ഡിഗ്രി നേടിയത്.

85ല്‍ ഇന്ത്യയിലെ ഒക്കിനാവാ മാര്‍ഷ്യല്‍ അക്കാദമിയില്‍ നിന്നും സെക്കന്റ് ബ്ലാക്ക് ബെല്‍റ്റും, 87 ല്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും നേടി. ജപ്പാനിലെ അഷിഹാര ഇന്റര്‍നാഷണല്‍ ഫുള്‍ കോണ്‍ടാക്ട് കരാട്ടെയില്‍ 1989ല്‍ ഫസ്റ്റ് ഡാന്‍ നേടിയ സെബാസ്റ്റ്യന്‍ തായ്ക്വാണ്ടയില്‍ സെക്കന്റ് ഡാന്‍ ബ്ലാക്കും നേടി. 92 ല്‍ മലേഷ്യയിലെ ഇന്റര്‍നാഷണല്‍ കരാട്ടെ അക്കാദമിയില്‍ നിന്നും ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും, വേള്‍ഡ് കരാട്ടെ ഫെഡറേഷനില്‍ നിന്നും ഫിഫ്ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും, കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും സിക്‌സ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും, വേള്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെഡറേഷനില്‍ നിന്നും 2010 ല്‍ സെവന്‍ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും, 2018 ല്‍ എയിറ്റ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും നേടിയതിനു പിന്നാലെയാണ് ഇപ്പോള്‍ നയണ്‍ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും സെബാസ്റ്റ്യന്‍ കരസ്ഥമാക്കിയത്.

ശ്രീലങ്കയിലെ ജാഫ്‌നയില്‍ 1983ല്‍ അക്കാദമി ഓഫ് ഓറിയന്റല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്‍ഡോ ശ്രീലങ്കന്‍ ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പ് ആയിരുന്ന സെബാസ്റ്റ്യന്‍ 83 ല്‍ തൃശൂരില്‍ നടന്ന യോഖോഖാന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ കരാട്ടെ ടൂര്‍ണമെന്റില്‍ ഗ്രാന്റ് ചാംപ്യന്‍ പട്ടം കരസ്ഥമാക്കി. 84 ല്‍ കൊല്ലത്ത് നടന്ന ഷോട്ടോഖാന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ബ്ലാക്ക് ബെല്‍റ്റ് ചാംപ്യന്‍ പട്ടവും സ്വന്തമാക്കി. വേള്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെഡറേഷന്റെ പരിശീലനത്തിന്റെയും സര്‍ട്ടിഫിക്കേഷന്റെയും ഇന്ത്യ കൂടാതെ ഏഷ്യാ ഭൂഖണ്ഡത്തിന്റെ മുഖ്യ പരിശീലകനും ഉപദേഷ്ടാവുമാണ് സെബാസ്റ്റ്യന്‍. കരാട്ടെയിലും മാര്‍ഷ്യല്‍ ആര്‍ട്ട്‌സിലുമുള്ള മികവിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ പി.ടി ചാക്കോ ഫൗണ്ടേഷന്‍ സെബാസ്റ്റ്യനെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. 2017ല്‍ യുഎസ്എ മാര്‍ഷ്യല്‍ ആര്‍ട്‌സ് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് നല്‍കിയും വി.ഇസഡ് സെബാസ്റ്റ്യനെ ആദരിച്ചു.

Spread the love