പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ് സേവനങ്ങളും നല്‍കും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, ഇരകളായവര്‍ക്ക് അടിയന്തര മാനസിക പിന്തുണയും നിയമാവബോധവും നല്‍കുക, അവരെ സമൂഹത്തില്‍ പ്രതികരണശേഷിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്.
കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷനും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘സ്‌നേഹിത’ പോലീസ് സ്‌റ്റേഷന്‍ എക്‌സ്റ്റന്‍ഷന്‍ സെന്ററുകള്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലെ സെന്ററുകളുടെ ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളില്‍ എംഎല്‍എ മാര്‍, ജില്ലാ കളക്ടര്‍, നഗരസഭ അധ്യക്ഷന്മാര്‍ മുതലായവര്‍ നിര്‍വഹിച്ചു. പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ് സേവനങ്ങളും നല്‍കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, ഇരകളായവര്‍ക്ക് അടിയന്തര മാനസിക പിന്തുണയും നിയമാവബോധവും നല്‍കുക, അവരെ സമൂഹത്തില്‍ പ്രതികരണശേഷിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്.
പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുക എന്നതാണ് സെന്ററുകളുടെ മുഖ്യലക്ഷ്യം. കുടുംബശ്രീ ജെന്‍ഡര്‍ ടീം അംഗങ്ങളായ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് സേവനം നല്‍കുന്നത്. തീവ്രമായ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കായി റഫറല്‍ സംവിധാനം വഴിയുള്ള വിദഗ്ധ ചികിത്സയും സെന്ററുകളില്‍ ലഭ്യമാക്കും.സ്‌നേഹിത സെന്ററുകളില്‍ കൗണ്‍സിലിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിരൂക്ഷമായ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ റെഫറല്‍ സേവനവും ലഭ്യമാക്കും.
പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം. പ്രത്യേക കേസുകളില്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നിര്‍ദേശപ്രകാരം സെന്റര്‍ പ്രവര്‍ത്തകര്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടും.സ്‌നേഹിത ടോള്‍ ഫ്രീ നമ്പര്‍: 1800 4255 5678, മൊബൈല്‍ 8594034255