സോഷ്യല്‍ മീഡിയയില്‍ “മാപ്പപേക്ഷിച്ച്” വണ്ടര്‍ലാ 

കൊച്ചി :ജനങ്ങളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നായ വണ്ടർലായുടെ ക്ഷമാപണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. പലരും തങ്ങൾക്കു പറ്റിയ തെറ്റ് ഏറ്റുപറയുന്നത് സാധാരണമാണ്, എന്നാൽ വണ്ടർലായ്ക്ക്  എന്ത് തെറ്റാണു പറ്റിയത് എന്നറിയാൻ പോസ്റ്റ് നോക്കിയവർ  പിന്നീട് ചിരിയോടെയാണ് കമന്റുകൾ രേഖപ്പെടുത്തിയത്. മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായ ഈ “ക്ഷമാപണം” പോസ്റ്റിന്റെ ഉള്ളടക്കം ഇവയൊക്കെയാണ് .

 

“ഞങ്ങളുടെ റൈഡുകൾ  കൂടുതൽ ആവേശകരം ആയതിലും, ഞങ്ങളുടെ ഭക്ഷണം വിട്ടൊഴിയാൻ പറ്റാത്ത വിധം രുചികരമായതിലും ഞങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വളരെ ഉയർന്നത്  ആയതുകൊണ്ട് കുട്ടികളുടെ സുരക്ഷയിൽ പരിഭ്രാന്തരാകാതെ   മാതാപിതാക്കൾക്ക് അമിതമായി ഉല്ലസിക്കുവാൻ കഴിയുന്നതിലും ഒരു സെക്കന്റ് പോലും കണ്ണിറുക്കാതെ സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന  ലൈഫ് ഗാർഡുകൾ ഉള്ളതിനാലും അവർ “ആദ്യം സുരക്ഷ” എന്നതിൽ ഉറച്ചു നിൽക്കുന്നതിനാലും കുറച്ച് മണിക്കൂറുകൾക്കെങ്കിലും നിങ്ങൾ ഫോൺ മറന്നുപോയതിലും ഓരോ നിമിഷങ്ങളും നിങ്ങൾക്ക് വളരെ ആസ്വദിക്കുവാൻ കഴിയുന്ന ഇത്തരം ഒരിടം സൃഷ്ടിച്ച ഞങ്ങളുടെ പ്രവർത്തിയിലും         ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ” എങ്കിലും ഒന്നും മാറില്ല എന്നും  സുരക്ഷിതമായ റൈഡുകളും  അന്തരീക്ഷവും തുടരുമെന്നും പോസ്റ്റിൽ വണ്ടര്‍ല ഉറപ്പു നൽകുന്നു.

പല ബ്രാൻഡുകളും അടുത്തിടെയായി ചെയ്യുന്ന ഈ മാർക്കറ്റിങ്  “ക്ഷമാപണം” ഇപ്പോൾ ഒരു ട്രെൻഡായിരിക്കുകയാണ്. കാലത്തിനൊപ്പം മുന്നേറുവാൻ സാഹചര്യങ്ങൾക്കനുസരിച്ച്  സേവനങ്ങളിലും പ്രൊഡക്ടുകളിലും ആവശ്യമായ  നവീകരണവും  നിലവാരം മെച്ചപ്പെടുത്തലും   ഏതൊരു സ്ഥാപനവും നടപ്പിലാക്കേണ്ടതുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ അരങ്ങു വാഴുന്ന കാലത്തിൽ അതിനൊപ്പം നീങ്ങുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും ലഭ്യമാക്കുന്നവർക്ക് മാത്രമേ ഇനിയുള്ള കാലം നിലനിൽപ്പുണ്ടാകുകയൊള്ളുള്ളൂ

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു