നവീകരിച്ച പദ്ധതികള്‍ നാളികേര മേഖലയുടെ  സമഗ്ര വളര്‍ച്ച ത്വരിതപ്പെടുത്തും 

നാളികേരകൃഷി വികസനത്തിന് ഹെക്ടറിന് 56000 രൂപയാണ് കൃഷിക്കാര്‍ക്ക് ഇനി ലഭിക്കുക. അതുപോലെ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഒരു തൈക്ക് 45 രൂപ വീതവും സാമ്പത്തിക സഹായം ലഭിക്കും.
കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ നവീകരിച്ച പദ്ധതികള്‍ രാജ്യത്തെ നാളികേര മേഖലയുടെ പ്രതിസന്ധികള്‍ മറികടക്കാനും സമഗ്ര വളര്‍ച്ച സാധ്യമാക്കാനും കൃഷിക്കാരെ സഹായിക്കുമെന്ന് ബോര്‍ഡ് അംഗവും കോഴിക്കോട് ലോകസഭാംഗവുമാായ എം കെ രാഘവന്‍ പറഞ്ഞു. കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  എം. പി.  കാലാവസ്ഥാ വ്യതിയാനം, രോഗ കീടങ്ങളുടെ ആക്രമണം, വിപണിയിലെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവ രാജ്യത്തെ ഭൂരിഭാഗം വരുന്ന ചെറുകിട നാളികേര കര്‍ഷകര്‍ക്കും മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ നാളികേര ദിനാഘോഷം നടത്തുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു.  കേന്ദ്ര ഹോര്‍ട്ടിക്കള്‍ട്ടര്‍ കമ്മീഷണറും നാളികേര വികസന ബോര്‍ഡ് ചീഫ് എക്‌സിക്കുട്ടിവ് ഓഫീസറുമായ ഡോ.പ്രഭാത് കുമാര്‍ ആമുഖപ്രസംഗം നടത്തി.

നാളികേരകൃഷി വികസനത്തിന് ഹെക്ടറിന് 56000 രൂപയാണ് കൃഷിക്കാര്‍ക്ക് ഇനി ലഭിക്കുക. അതുപോലെ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഒരു തൈക്ക് 45 രൂപ വീതവും സാമ്പത്തിക സഹായം ലഭിക്കും. നാളികേര ഉല്‍പാദനം, സംസ്‌കരണം, വിപണനം, കയറ്റുമതി എന്നീ മേഖലകളില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടായാലേ നാളികേര മേഖലയില്‍ സമഗ്ര വികസനം സാധ്യമാകൂ എന്നും ഡോ.പ്രഭാത് കുമാര്‍ പറഞ്ഞു.ബോര്‍ഡിന്റെ നവീകരിച്ച പദ്ധതികള്‍ നാളികേര മേഖലയുടെ സമഗ്ര വികസനത്തിന് വലിയ സാമ്പത്തിക പിന്തുണയാണ്  കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും വാഗ്ദാനം ചെയ്യുന്നത് എന്ന് ചടങ്ങില്‍ പ്രസംഗിച്ച നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സുബ്ബ നാഗരാജന്‍ പറഞ്ഞു. നാളികേരാനുബന്ധ മേഖലയില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ.ബി ഹനുമന്ത ഗൗഡ , ബോര്‍ഡ് സെക്രട്ടറി പ്രമോദ് പി കുര്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ജയനാഥ്, ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍. ദീപ്തി, അസിസ്റ്റന്റ് ഡയറക്ടര്‍ എം.എ ലീനമോള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു