‘ഡയബ് ഫെസ്റ്റ് സീസണ് 2’ എന്ന പേരില്‍ നടന്ന ദിനാചരണം മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ലോക പ്രമേഹദിനാചരണം സംഘടിപ്പിച്ചു.
‘ഡയബ് ഫെസ്റ്റ് സീസണ് 2’ എന്ന പേരില്‍ നടന്ന ദിനാചരണം മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രഞ്ജിനി രാഘവന് അധ്യക്ഷത വഹിച്ചു. ക്യാംപിന്റെ ഭാഗമായി നടന്ന സൗജന്യ പ്രമേഹരോഗനിര്ണയത്തിലും അനുബന്ധപരിശോധനകളിലും നിരവധി പേര് പങ്കെടുത്തു. പ്രമേഹരോഗനിയന്ത്രണത്തിനു സഹായിക്കുന്ന ഭക്ഷണക്രമം, വ്യായാമമുറകള്‍, ഇന്‍സുലിന്‍ പമ്പിന്റെ ശരിയായ ഉപയോഗം എന്നീ വിഷയങ്ങളില്‍ പ്രായോഗീകപരിശീലനവും സംഘടിപ്പിച്ചു. എന്‍ഡോക്രൈനോളജി, ഡയബറ്റോളജി, ജനറല്‍ മെഡിസിന്, ന്യൂറോളജി, ജനറല്‍ ആന്‍ഡ് മിനിമല്‍ ആക്സസ് സര്‍ജറി, ഗൈനക്കോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ഓര്‍ത്തോപീഡിക്സ്, റുമറ്റോളജി വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.

