ജുജിറ്റ്സു ചാമ്പ്യന്‍ഷിപ്പ്: മലയാളി സഹോദരങ്ങള്‍ക്ക് മെഡല്‍ നേട്ടം

കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്.

 

കൊച്ചി: പോളണ്ടില്‍ നടന്ന 13ാമത് വേള്‍ഡ് കോമ്പാറ്റ് ജുജുറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ വേട്ടയുമായി മലയാളി സഹോദരങ്ങള്‍. കൊച്ചി സ്വദേശികളായ വര്‍ഗീസ് രാജന്‍, റൊവാന്‍ മരിയ, സെലസ് മരിയ എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ആയോധന കലകളിലൊന്നാണ് ജുജിറ്റ്സു. വര്‍ഗീസ് രാജന്‍ അണ്ടര്‍ 14 വിഭാഗം 45 കി.ഗ്രാം കാറ്റഗറി സെല്‍ഫ് ഡിഫന്‍സ് വിഭാഗത്തില്‍ വെള്ളിയും, ഫുള്‍ കോണ്ടാക്ടില്‍ വെങ്കലവും നേടി.

ജൂനിയര്‍ 47 കി.ഗ്രാം കാറ്റഗറിയിലെ ഫുള്‍ കോണ്ടാക്ട് ഫൈറ്റിങിലാണ് റൊവാന്‍ മരിയ വെള്ളി നേടിയത്. ഇരുവരും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സീനിയര്‍ 56 കി.ഗ്രാം സെല്‍ഫ് ഡിഫന്‍സിലായിരുന്നു രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ സൊലസ് മരിയയുടെ നേട്ടം. തൃപ്പൂണിത്തുറ ഇന്റര്‍നാഷണല്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയിലാണ് മൂവരും പരിശീലിക്കുന്നത്. കോമ്പാറ്റ് ജുജിറ്റ്സു ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ രാജന്‍ വര്‍ഗീസിന്റെയും, പ്രസിഡന്റ് ടെസ്നിയുടെയും മക്കളാണ്.

 

Spread the love