ലോക പ്രോട്ടീന്‍ ദിനത്തോടനുബന്ധിച്ച് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുമായി സഹകരിച്ച് യൂഗവ് നടത്തിയ പുതിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍.
കൊച്ചി: ഊര്‍ജം നല്‍കുന്നതിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും പ്രോട്ടീന്റെ പ്രധാന പങ്ക് ഭൂരിഭാഗം ഇന്ത്യക്കാരും തിരിച്ചറിഞ്ഞതായി സര്‍വേ കണ്ടെത്തല്‍. ലോക പ്രോട്ടീന്‍ ദിനത്തോടനുബന്ധിച്ച് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുമായി സഹകരിച്ച് യൂഗവ് നടത്തിയ പുതിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ 17 നഗരങ്ങളിലായി 4,300 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും (65%) ബദാം ഉയര്‍ന്ന പ്രോട്ടീന്‍ ലഘുഭക്ഷണമാണെന്ന് അംഗീകരിച്ചു. ലഖ്‌നൗ (38%), തിരുവനന്തപുരം (37%), കോയമ്പത്തൂര്‍ (34%), ഗുവാഹത്തി (34%), ഇന്‍ഡോര്‍ (34%) തുടങ്ങിയ രണ്ടാം നിര നഗരങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
ഈ നഗരങ്ങളിലെ അംഗീകാര നിലവാരം മെട്രോപൊളിറ്റന്‍ പ്രദേശങ്ങളേക്കാള്‍ കൂടുതലാണെന്നത് കൗതുകകരമായി. ഇന്ത്യയില ഏറ്റവും മികച്ച അഞ്ച് പ്രോട്ടീന്‍ തിരഞ്ഞെടുപ്പുകളില്‍ ബദാം സ്ഥാനം പിടിച്ചതായി സര്‍വേ കണ്ടെത്തി. ആരോഗ്യകരമായ കൊഴുപ്പുകള്‍, ഭക്ഷണ നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുള്‍പ്പെടെ 15 അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് പ്രോട്ടീന്റെ സ്വാഭാവിക ഉറവിടമായ ബദാം, പ്രത്യേകിച്ചും കാലിഫോര്‍ണിയ ബദാം. ബദാം ദിവസേന കഴിക്കുന്നത് നിരവധി ആരോഗ്യ ആനുകൂല്യങ്ങളും നല്‍കും. എല്ലാ പ്രദേശങ്ങളിലുമുള്ള പത്തില്‍ ആറിലധികം ആളുകളും ബദാം ഉയര്‍ന്ന പ്രോട്ടീന്റെ ഉറവിടമായി അംഗീകരിക്കുന്നുവെന്ന് സര്‍വേയില്‍ കണ്ടെത്തി.
സര്‍വേയോട് പ്രതികരിച്ച പത്തില്‍ എട്ടിലധികം പേര്‍ ദിവസവും ബദാം കഴിക്കുന്നതായും വെളിപ്പെടുത്തി. 47% ഇന്ത്യക്കാരും ബദാമിന്റെ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കം അവ കഴിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി എടുത്തുപറയുകയും ചെയ്തു. മറ്റ് ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് 56% പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബദാം. ഇതാണ് മറ്റു ലഘുഭക്ഷണേക്കാള്‍ ബദാം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണമെന്നും സര്‍വേയില്‍ പറയുന്നു. ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലും വ്യക്തികളിലും രാവിലെ ബദാം കഴിക്കുന്ന പ്രവണത കൂടുതലാണ്. ജെന്‍ സീയും യുവ മില്ലേനിയലുകളും (യഥാക്രമം 13%, 12%) വ്യായാമത്തിന് ശേഷമാണ് ബദാം കഴിക്കാന്‍ താല്‍പര്യപ്പെടുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.