കാഴ്ച സംരക്ഷണം: വാക്കത്തോണ്‍ നടത്തി

കാഴ്ച്ച സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലോക കാഴ്ച്ച ദിനത്തില്‍ ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രി സംഘടിപ്പിച്ച വാക്കത്തോണ്‍ ജസ്റ്റീസ് (റിട്ട) കെമാല്‍ പാഷ ഫ് ളാഗ് ഓഫ് ചെയ്യുന്നു. ഡോ. പ്രവീണ്‍ മുരളി, ഡോ.ഉമേഷ് കൃഷ്ണ, എ. ടി ദയാനിധി, എസ്. അജിത് കുമാര്‍ എന്നിവര്‍ സമീപം
ആശുപത്രി അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍  ജസ്റ്റീസ് (റിട്ട) കെമാല്‍ പാഷ ഫ് ളാഗ് ഓഫ് ചെയ്തു.
കൊച്ചി : ലോക കാഴ്ച്ച ദിനത്തില്‍ കാഴ്ച്ച സംരക്ഷണ സന്ദേശം നകുന്നതിനായി  ഇടപ്പള്ളി ചങ്ങംപുഴ പാര്‍ക്കിന് സമീപം  പ്രവര്‍ത്തിക്കുന്ന ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ വാക്കത്തോണ്‍ നടത്തി. ആശുപത്രി അങ്കണത്തില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍  ജസ്റ്റീസ് (റിട്ട) കെമാല്‍ പാഷ ഫ് ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വര്‍ഷത്തില്‍ ഒരുപ്രാവശ്യമെങ്കിലും കണ്ണ് പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും കണ്ണ് പരിശോധന നടത്തണമെന്ന് വാക്കത്തോണിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി പറഞ്ഞു. ഒക്ടോബര്‍ 31വരെ ഞായറാഴ്ച്ചകള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉണ്ടാകുമെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-4242000, 9280099171
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു