ലോകമാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്:  മെഡല്‍ തിളക്കത്തില്‍  ജെസിഫിലിപ്പും ഫിലിപ്പ് ബെന്‍സിയും

തായ്‌ലന്റിലെ പട്ടായയില്‍ നടന്ന ലോക മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ ജെസി ഫിലിപ്പ്, ഫിലിപ്പ് ബെന്‍സി എന്നിവരുള്‍പ്പെടെ മല്‍സരത്തില്‍ പങ്കെടുത്ത എറണാകുളത്ത് നിന്നുള്ള താരങ്ങള്‍ക്ക് എറണാകുളം ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ബി രാജേഷ്, സെക്രട്ടറി ബി.ബാബു, ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഇന്‍ഡ്യാ നോമിനി ഹാരി റാഫേല്‍, വൈസ് പ്രസിഡന്റ് നാദിര്‍, ട്രഷറര്‍ എ. കെ അജിത് തുടങ്ങിയവര്‍ സമീപം
വുമണ്‍സ് 70 പ്ലസ് കാറ്റഗറിയില്‍ മല്‍സരിച്ച് ജെസി ഫിലിപ്പ് വെള്ളിയും മെന്‍സ് 70 പ്ലസ് കാറ്റഗറിയില്‍ മല്‍സരിച്ച ഫിലിപ്പ് ബെന്‍സി വെങ്കലവും നേടിയാണ് രാജ്യത്തിന്റ അഭിമാനമായി മാറിയത്.
കൊച്ചി:  തായ്‌ലന്റിലെ പട്ടായയില്‍ നടന്ന  ലോക മാസ്‌റ്റേഴ്‌സ്  ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍  ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ എറണാകുളം സ്വദേശികളായ ജെസി ഫിലിപ്പിനും ഫിലിപ്പ് ബെന്‍സിക്കും മെഡല്‍ തിളക്കം.  വുമണ്‍സ് 70 പ്ലസ് കാറ്റഗറിയില്‍ മല്‍സരിച്ച് ജെസി ഫിലിപ്പ് വെള്ളിയും മെന്‍സ് 70 പ്ലസ് കാറ്റഗറിയില്‍ മല്‍സരിച്ച ഫിലിപ്പ് ബെന്‍സി വെങ്കലവും നേടിയാണ് രാജ്യത്തിന്റ അഭിമാനമായി മാറിയത്.
ഇന്ത്യയ്ക്കായി മല്‍സരിച്ച 110 അംഗ സംഘത്തിലെ  ഒമ്പതു പേരായായിരുന്നു എറണാകുളം ജില്ലയില്‍ നിന്നുണ്ടായിരുന്നത്. സൂസി വി. ജോണ്‍, കെ.ജെ റോയി, എം.എഫ് ജോണ്‍സണ്‍, ജോണ്‍ ഓഫ് മാതാ,  ജെയ്‌സണ്‍ സേവ്യര്‍, നിഷ ജയനന്ദന്‍, ആന്റണി കെ. ജേക്കബ്ബ്,  എന്നിവരായിരുന്നു മറ്റുള്ളവര്‍.  ചാംപ്യന്‍ഷിപ്പിനു ശേഷം മടങ്ങിയെത്തിയ താരങ്ങള്‍ക്ക് എറണാകുളം ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ബി രാജേഷ്, സെക്രട്ടറി ബി.ബാബു, ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഇന്‍ഡ്യാ നോമിനി ഹാരി റാഫേല്‍, വൈസ് പ്രസിഡന്റ് നാദിര്‍, ട്രഷറര്‍ എ. കെ അജിത് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു