ലോകമാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പ്:  ഇന്ത്യയ്ക്കായി  കളത്തിലിറങ്ങുന്ന ഒമ്പതു പേര്‍ എറണാകുളത്ത് നിന്ന്

ജെസി ഫിലിപ്പ്, സൂസി വി. ജോണ്‍,  ഫിലിപ്പ് ബെന്‍സി,  കെ.ജെ റോയി, എം.എഫ് ജോണ്‍സണ്‍, ജോണ്‍ ഓഫ് മാതാ,  ജെയ്‌സണ്‍ സേവ്യര്‍, നിഷ ജയനന്ദന്‍, ആന്റണി കെ. ജേക്കബ്ബ്,  എന്നിവരാണ് ഇന്ത്യയ്ക്കായി കളത്തിലിങ്ങുന്ന 110 അംഗ സംഘത്തിലെ എറണാകുളം ജില്ലക്കാര്‍
കൊച്ചി:  തായ്‌ലന്റിലെ പട്ടായയില്‍ ആരംഭിച്ച  ലോക മാസ്‌റ്റേഴ്‌സ്  ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍  എറണാകുളം ജില്ലയില്‍ നിന്നും ഒമ്പതു പേര്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. ജെസി ഫിലിപ്പ്, സൂസി വി. ജോണ്‍,  ഫിലിപ്പ് ബെന്‍സി,  കെ.ജെ റോയി, എം.എഫ് ജോണ്‍സണ്‍, ജോണ്‍ ഓഫ് മാതാ,  ജെയ്‌സണ്‍ സേവ്യര്‍, നിഷ ജയനന്ദന്‍, ആന്റണി കെ. ജേക്കബ്ബ്,  എന്നിവരാണ് ഇന്ത്യയ്ക്കായി കളത്തിലിങ്ങുന്ന 110 അംഗ സംഘത്തിലെ എറണാകുളം ജില്ലക്കാര്‍. സെപ്തംബര്‍ 14 വരെയാണ് മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഗോവയില്‍ നടന്ന ഓള്‍ ഇന്ത്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിനേടിയ വിജയത്തെ തുടര്‍ന്നാണ് ലോകമാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിന് യോഗ്യതെ നേടിയത്. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ തായ്‌ലാന്‍ഡിലേക്ക് യാത്ര തിരിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു