സുസ്ഥിര വികസനത്തിന് ജനങ്ങളുടെ മാനസികാരോഗ്യം പ്രധാനം: ഡോ.വര്‍ഗീസ് പി.പുന്നൂസ്. 

എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഐഎംഎ സംസ്ഥാന ശാഖ എന്നിവരുടെ സഹകരണത്തോടെ കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന  ലോക മാനസിക ആരോഗ്യ ദിനാചരണം കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ടി.സി വിഷ്ണു, ഡോ. അശോക് ആന്റണി, ഡോ. കെ. സുദര്‍ശന്‍, ഡോ. കെ. എ ശ്രീവിലാസന്‍,  ഡോ. അനൂപ് വിന്‍സെന്റ്,  ഡോ. എം. എന്‍ മേനോന്‍, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. അശ്വിന്‍ കൃഷ്ണന്‍ അജിത് തുടങ്ങിയവര്‍ സമീപം
എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ (ഐഎംഎ) സംസ്ഥാന ശാഖ എന്നിവരുടെ സഹകരണത്തോടെ ലോകമാനസികാരോഗ്യ ദിനാചരണം നടത്തി
കൊച്ചി : ജനങ്ങളുടെ മാനസികാരോഗ്യം അഭിവൃദ്ധിപ്പെട്ടാല്‍ മാത്രമെ രാജ്യത്ത് സുസ്ഥിര വികസനം സാധ്യമാകുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗീസ് പി.പുന്നൂസ്.  എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്‍ (ഐഎംഎ) സംസ്ഥാന ശാഖ എന്നിവരുടെ സഹകരണത്തോടെ കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന  ലോക മാനസിക ആരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര മാത്രം അടിസ്ഥാന സൗകര്യം ഉണ്ടായാലും രാജ്യത്തെ ജനങ്ങള്‍ സന്തോഷവാന്മാരായില്ലെങ്കില്‍ എല്ലാം നിഷ്ഫലമായിരിക്കും.  സമൂഹത്തിന്റെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന കൊടുക്കേണ്ടത് അനിവാര്യമാണ്. ബജറ്റില്‍ ഇതിനാവശ്യമായ പണം വകയിരുത്തണം. നിലവില്‍ കേരളത്തിന്റെ ബജറ്റില്‍ മറ്റു മേഖലകള്‍ക്ക് നല്‍കുന്ന പ്രാധാന്യം  മാനസികാരോഗ്യ മേഖലയ്ക്ക്  നല്‍കുന്നില്ല.
1.16 ശതമാനം തുക മാത്രമാണ് മാനസികാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നീക്കി വെയ്ക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വ്യാപ്തി ഇതിലും കൂടുതലാണ്.  12.6 ശതമാനം ആളുകള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി എറണാകുളം ശാഖ പ്രസിഡന്റും, ഐപിസ് സംസ്ഥാന ഘടകം പ്രസിഡന്റുമായ ഡോ. അനൂപ് വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.  ഐഎംഎ സംസ്ഥാന പ്രസിഡന്റ് കെ.എ ശ്രീവിലാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ആകസ്മിക ദുരന്തങ്ങളിലും അത്യാഹിത സന്ദര്‍ഭങ്ങളിലും സംഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. അശോക് ആന്റണി പ്രബന്ധം അവതരിപ്പിച്ചു. ഐഎംഎ മിഡ് സോണ്‍ പ്രസിഡന്റ് ഡോ.കെ.സുദര്‍ശന്‍,  സ്‌റ്റേറ്റ് പ്രസിഡന്റ് ഇലക്ട് ഡോ.എം.എന്‍ മേനോന്‍, ഐപിഎസ് ട്രഷററും, ഇപിഎസ് സെക്രട്ടറിയുമായ ഡോ. ടി.സി.വിഷ്ണു, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.അതുല്‍ ജോസഫ് മാനുവല്‍, ഇപിഎസ് ട്രഷറര്‍ ഡോ. അശ്വിന്‍ കൃഷ്ണന്‍ അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു