ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ്
മോട്ടോര്‍സൈക്കിളുമായി യമഹ 

ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേണ്‍ സിഗ്‌നലുകള്‍ ഇപ്പോള്‍ എയര്‍ ഇന്‍ടേക്ക് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ രൂപമാറ്റത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഇറ്റാരു ഒട്ടാനി പറഞ്ഞു.

കൊച്ചി: 155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സിഎസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്. ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേണ്‍ സിഗ്‌നലുകള്‍ ഇപ്പോള്‍ എയര്‍ ഇന്‍ടേക്ക് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ രൂപമാറ്റത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഇറ്റാരു ഒട്ടാനി പറഞ്ഞു.

149 സിസി ബ്ലൂ കോര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തുപകരുന്നത്. കൂടാതെ യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ് എം ജി) , സ്‌റ്റോപ്പ് ആന്റ് സ്റ്റാര്‍ട്ട് സിസ്റ്റം (എസ് എസ് എസ്) എന്നീ സംവിധാനങ്ങളും ഹൈബ്രിഡ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത, വൈ കണക്ട് ആപ്പുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്ട് ചെയ്യാന്‍ 4.5 ഇഞ്ച് ഫുള്‍ കളര്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഒപ്പം ഗൂഗിള്‍ മാപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള ടേണ്‍ ബൈ ടേണ്‍ (റ്റി ബി റ്റി) നാവിഗേഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകളെ കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഹാന്‍ഡില്‍ ബാര്‍ പൊസിഷന്‍ ഒപ്ടിമൈസ് ചെയ്യുകയും സ്വിച്ചുകളുടെ പൊസിഷന്‍ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

റേസിംഗ് ബ്ലൂ, സിയാന്‍ മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലാണ് പുതിയ എഫ്.സിഎസ് എഫ്‌ഐ ഹൈബ്രിഡ് വിപണിയില്‍ എത്തുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഇറ്റാരു ഒട്ടാനി പറഞ്ഞു.ഇന്ത്യയിലെ യമഹയുടെ വളര്‍ച്ചയില്‍, ഉപയോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിനായി നിര്‍ണായകമായ പങ്കുവഹിച്ച ബ്രാന്‍ഡ് ആണ് എഫ്.സി. ഹൈബ്രിഡ് ടെക്‌നോളജി അവതരിപ്പിക്കുന്നതിലൂടെ മികച്ച പെര്‍ഫോമന്‍സ് ഉറപ്പു നല്‍കുക മാത്രമല്ല മറ്റ് നിരവധി പുതുമകള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും ഇറ്റാരു ഒട്ടാനി പറഞ്ഞു. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് വിപണിയില്‍ ഇറക്കുന്ന എഫ്.സിഎസ് എഫ്‌ഐ ഹൈബ്രിഡ് മികച്ച യാത്രാനുഭവം ഉറപ്പ് നല്‍കുന്നുണ്ട്. നൂതന ആശയങ്ങളോടുള്ള യമഹയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തുടക്കം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love