യെസ് ബിസിനസ് അവതരിപ്പിച്ചു

കൊച്ചി: യെസ് ബാങ്ക് ഐറിസ് ബിസ് ആപ്പിന്റെ പിന്തുണയോടെ യെസ് ബിസിനസ് അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരാനായാണ് യെസ് ബിസിനസ് അവതരിപ്പിച്ചിട്ടുള്ളതെന്ന് യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പ്രശാന്ത് കൗര്‍ പറഞ്ഞു.

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് തങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും ദീര്‍ഘകാല വളര്‍ച്ച കൈവരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും. വീഡിയോ കെവൈസി വഴി പൂര്‍ണ ഡിജിറ്റല്‍ അക്കൗണ്ട് സെറ്റ് അപ്പ്, കടലാസു ജോലികള്‍ കുറക്കല്‍, ബാങ്കിങിനും അപ്പുറത്തുള്ള സേവനങ്ങള്‍, വ്യക്തിഗത, ബിസിനസ് അക്കൗണ്ടുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യാനുള്ള അവസരം തുടങ്ങിയവ ഐറിസ് ബിസ് ആപ്പിന്റെ സൗകര്യങ്ങളാണ്.

ഈ ആപ്പ് വഴി കൊളാറ്ററല്‍ ഇല്ലാതെ 25 ലക്ഷം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് ലഭ്യമാകുന്നത് കൃത്യ സമയത്തുള്ള വര്‍ക്കിങ് ക്യാപ്പിറ്റല്‍ ഉറപ്പാക്കും. ഇന്ത്യയില്‍ ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും കണക്കിലെടുത്ത് ബാങ്കിങിനെ പുര്‍നിര്‍വചിക്കാന്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും പ്രശാന്ത് കൗര്‍ പറഞ്ഞു.

 

Spread the love