സംഘടനയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍, സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന്‍ എഡിറ്റര്‍ ഡാനിയേല്‍ തോമസ് എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു
കൊച്ചി: യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ പ്രഥമ അന്തര്‍ ദേശീയ സമ്മേളനം സമാപിച്ചു. എറണാകുളം ഹോളി ഡേ ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തിന്റ സമാപന ദിവസത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍, സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന്‍ എഡിറ്റര്‍ ഡാനിയേല്‍ തോമസ് എന്നിവരാണ് ചുമതലയേറ്റത്. സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ സക്ക ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായിരിന്നു. സംഘടനയുടെ മുതിര്‍ന്ന നേതാവ് ജേക്കബ്ബ് ചെറിയാന്‍ ഭാരവാഹികളെ ബാഡ്ജ് ധരിപ്പിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഐസക്ക് പാലത്തിങ്കല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
യങ് മൈന്‍ഡ്‌സ് ഇന്റര്‍ നാഷണലിന്റെ പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും രണ്ടു വര്‍ഷം കൂടുമ്പോള്‍ സംഘടനയുടെ സമ്മേളനം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍ പറഞ്ഞു. സംഘടനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും, ഡയലാസിസ് മെഷീന്‍ വാങ്ങി നല്‍കുന്നതിനുള്ള ധനസഹായവിതരണംവും, റീനല്‍ കെയര്‍ ആന്‍ഡ് ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവൂം ചടങ്ങില്‍ നടന്നു. സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍ സംഘടനയുടെ ഭാവി പദ്ദതികള്‍ വിശദീകരിച്ചു. ഡേവിസ് ലുവ (സിംങ്കപ്പൂര്‍), ഡോ. യൂണ്‍ (കൊറിയ), കെ.എം സ്‌കറിയാച്ചന്‍, രാജന്‍ പണിക്കര്‍, ആന്റോ കെ. ആന്റണി, ഐ. സി രാജു, ആന്റണി ജോസഫ്, പ്രതീഷ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് ബിസിനസ് കണക്ട് എന്ന പേരില്‍ നടന്ന സംവാദത്തില്‍ ബിസിനസ് മേഖലയിലെ പ്രമുഖരായ ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ മാത്യൂസ് , ഇസാഫ് ചെയര്‍മാന്‍ ഡോക്ടര്‍ പോള്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്ററായിരുന്നു.

