‘ഐ ലവ് യു അപ്പ’ എന്ന കന്നഡ ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തെ പകര്‍ത്തുന്നതാണ് ക്യാമ്പയിന്‍.
കൊച്ചി: ഹിമാലയ ബേബികെയര്‍ ജന്റില്‍ ആസ് ഡാഡ് ക്യാംപയിന് തുടക്കമിട്ടു. ‘ഐ ലവ് യു അപ്പ’ എന്ന കന്നഡ ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തെ പകര്‍ത്തുന്നതാണ് ക്യാമ്പയിന്‍. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ ആറ് ഭാഷകളിലാണ് ക്യാമ്പയിന്‍ തയ്യാറാക്കിയിട്ടുള്ളത്.
പിതാക്കന്മാര്‍ പലപ്പോഴും ഒരു കുട്ടിയുടെ ജീവിതത്തിലെ നിശബ്ദമായ തൂണുകളാണ് എന്ന് ഹിമാലയ വെല്‍നസ് കമ്പനി ബേബികെയര്‍ ഡയറക്ടര്‍ ചക്രവര്‍ത്തി എന്‍.വി. പറഞ്ഞു. ‘അവര്‍ സൗമ്യരും, ദൃഢതയുള്ളവരും, സ്‌നേഹത്തിലൂടെയും പരിചരണത്തിലൂടെയും തങ്ങളുടെ കുട്ടിയുടെ ലോകത്തെ രൂപപ്പെടുത്തുന്നതിനായി പശ്ചാത്തലത്തില്‍ എപ്പോഴും സന്നിഹിതരുമാണ്. ഈ ക്യാംപയിനിലുട പിതൃത്വത്തെ നിര്‍വചിക്കുന്ന സൂക്ഷ്മമായ ശക്തിയെയും ആര്‍ദ്രതയെയും ആദരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.