തോള്‍ ശസ്ത്രക്രിയ:  അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊച്ചി: തോള്‍ രോഗനിര്‍ണയത്തിലെ വൈദ്യശാസ്ത്ര പുരോഗതിയും, കീറി മുറിക്കല്‍ ഇല്ലാത്ത അതിനൂതന മിനിമലി ഇന്‍വേസീവ് സര്‍ജിക്കല്‍ സാങ്കേതിക വിദ്യകളും പഠനവിഷയമാക്കി   ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഷോള്‍ഡര്‍ കോഴ്‌സ് ‘  എന്ന  രണ്ട് ദിവസത്തെ അന്താരാഷ്ട ഓര്‍ത്തോപീഡിക് വിദഗ്ദ്ധ സമ്മേളനം കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ ആരംഭിച്ചു.
കൊച്ചി കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് , ഇന്ത്യന്‍ ആര്‍ത്രോസ്‌കോപ്പി സൊസൈറ്റി , കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ , ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ , അസോസിയേഷന്‍ ഓഫ് ആര്‍ത്രോസ്‌കോപ്പിക് സര്‍ജന്‍സ് കേരള , കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സന്ധികളില്‍ ഒന്നാണ് തോള്‍. എന്നാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതുവരെ ചികിത്സ തേടാത്ത സാഹചര്യം നിലവിലുണ്ടെന്ന്   ജോയ് പി ജേക്കബ്  പറഞ്ഞു.’തോള്‍ രോഗ ലക്ഷണങ്ങള്‍ അവഗണിക്കുന്ന സ്വഭാവത്തിന് മാറ്റമുണ്ടാവണം. രോഗനിര്‍ണയവും മിനിമലി ഇന്‍വേസീവ് ചികിത്സയേയും കൃത്യസമയത്ത് തന്നെ തേടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജോയ് പി ജേക്കബ് (സിഇഒ, എംഒഎസ്‌സി), , ഓര്‍ഗനൈസിംഗ് ചെയര്‍മാനും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഡോ. സുജിത് ജോസ്, ; ഡോ. ബ്രൂണോ ടുസാന്റ് (ഫ്രാന്‍സ്); ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ്  ഡോ.ആശിഷ് ബാബുല്‍ക്കര്‍; ഐഎഎസ് സെക്രട്ടറി ഡോ. രാജീവ് രാമന്‍; കെഒഎ പ്രസിഡന്റ് ഡോ. ശ്രീനാഥ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

അമിത ഉപയോഗം, ആഘാതം,  കോശ അപചയം  എന്നിവ മൂലമാണ് പേശികളെ എല്ലുമായി ചേര്‍ക്കുന്ന നാരുകള്‍  ടെന്‍ഡണുകള്‍ ക്ഷയിക്കുന്നത്. ഉറക്കം, ജോലി, ചലനശേഷി എന്നിവ തടസ്സപ്പെടുത്തുന്നതുവരെ ആളുകള്‍ പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നുണ്ടെന്ന്  ഓര്‍ഗനൈസിംഗ് ചെയര്‍മാനും കോഴ്‌സ് ഡയറക്ടറുമായ ഡോ. സുജിത് ജോസ് പറഞ്ഞു.
ഈ കാലതാമസം ലളിതമായ രോഗ ചികിത്സയെ  സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ കേസുകളാക്കി മാറ്റുന്നു.തോളിലെ സന്ധി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് അനുയോജ്യ ചികിത്സാ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇവ സംബന്ധിച്ച പൊതു അറിവ് സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്.  ഡോ. സുജിത് ജോസ്  പറഞ്ഞു.’റോട്ടേറ്റര്‍ കഫ് പരിക്കുകള്‍, അസ്ഥിരത, മരവിച്ച തോളുകള്‍ എന്നിവ വലിയൊരു വിഭാഗം ആളുകളെ  ബാധിക്കുന്നുണ്ട്.
തോള്‍ വേദന സഹിച്ച് ജീവിക്കേണ്ട ഒന്നല്ല . ആധുനിക ആര്‍ത്രോസ്‌കോപ്പി മുതല്‍  മാറ്റിസ്ഥാപിക്കല്‍ വരെ സാങ്കേതിക വിദ്യകള്‍  വികസിച്ചു കഴിഞ്ഞു. ഇതു വഴി നമുക്ക് ചലനം മാത്രമല്ല, ജീവിത നിലവാരവും പുനഃസ്ഥാപിക്കാന്‍ കഴിയും,’ ഡോ. സുജിത് ജോസ് പറഞ്ഞു.ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ നടത്തുന്ന ലൈവ്  ശസ്ത്രക്രിയകള്‍, യുവ ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി സാങ്കേതിക വിദ്യകള്‍ പരിശീലിക്കുന്നതിന് വെര്‍ച്വല്‍ റിയാലിറ്റി സൈമ്യുലേറ്റര്‍, മോഡല്‍ പരിശീലനങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. തോളില്‍ അസ്ഥിരത , അത്‌ലറ്റുകളിലും പ്രായമായ രോഗികളിലും സ്ഥാനഭ്രംശം, ലിഗമെന്റ് ലാക്‌സിറ്റി തുടങ്ങിയ അവസ്ഥകളെ അഭിസംബോധന ചെയ്തു. ആദ്യ ദിവസം റൊട്ടേറ്റര്‍ കഫ് വര്‍ക്ക്‌ഷോപ്പുകള്‍, കീറലുകള്‍ ക്ഷയിക്കുന്ന അവസ്ഥ, ഷോള്‍ഡര്‍ അസ്ഥിരത, ക്ലിനിക്കല്‍ പരിശോധന, ഇമേജ് റീഡിംഗ്, അത്‌ലറ്റുകള്‍ക്കുള്ള മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍,  ചികിത്സയിലെ വെല്ലുവിളികള്‍,  എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. രണ്ടാം ദിവസം ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി, റൊട്ടേറ്റര്‍ കഫ് റിപ്പയര്‍, അസ്ഥികളുടെ അസ്ഥിരത, മറ്റ് ബുദ്ധിമുട്ടുള്ള അസ്ഥിരതകള്‍, വലിയ റൊട്ടേറ്റര്‍ കഫ് ടിയര്‍ റിപ്പയര്‍,  തത്സമയ ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍, റിവേഴ്‌സ് ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ നടക്കും. ഫ്രാന്‍സ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ബള്‍ഗേറിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ഫാക്കല്‍റ്റിയാണ് ശാസ്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാനൂറിലധികം പ്രതിനിധികളും രാജ്യത്തെ പ്രശസ്ത ഫാക്കല്‍റ്റികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു