ഇന്ത്യയിലെ തന്നെ മുന്‍നിര ആശുപത്രികളോട് കിടപിടിച്ച് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളാണ് ആസ്റ്റര്‍ മെഡ്സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്ന ഔട്ട്ലുക്ക് ആന്‍ഡ് എന്‍.ഇ.ബി റിസര്‍ച്ച് 2025 റാങ്കിങ്ങില്‍ തിളങ്ങി ആസ്റ്റര്‍ മെഡ്സിറ്റി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിലെ തന്നെ മുന്‍നിര ആശുപത്രികളോട് കിടപിടിച്ച് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളാണ് ആസ്റ്റര്‍ മെഡ്സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന സുപ്രധാന നേട്ടമാണ് ആസ്റ്റര്‍ മെഡ്സിറ്റി നേടിയത്. ആസ്റ്റര്‍ മെഡ്സിറ്റി നല്കുന്ന ഉന്നതനിലവാരമുള്ള ചികിത്സാസേവനങ്ങള്‍ ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് പട്ടികയിലെ ഉയര്‍ന്ന സ്ഥാനലബ്ധി.പ്രകടനമികവില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിവിധ വിഭാഗങ്ങളും ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കി. മറ്റു റാങ്കിങ്ങുകള്‍ : യൂറോളജി രണ്ടാം സ്ഥാനം പള്‍മനോളജി നാലാം സ്ഥാനം, ജിഐ, ലാപ്രോസ്കോപ്പിക് ആന്‍ഡ് ജനറല്‍ സര്‍ജറി ആറാം സ്ഥാനം , കാര്‍ഡിയോളജി പത്താം സ്ഥാനം ,ഓര്‍ത്തോപീഡിക്സ് പന്ത്രണ്ടാം സ്ഥാനം എന്നിവയാണ്.