മെഡിക്കല്‍ വൈദഗ്ധ്യവും അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയും കൃത്യമായ ചികിത്സാ പദ്ധതികളും ഒത്തുചേരുന്നതിലൂടെ രോഗികള്‍ക്ക് മികച്ച പുരോഗതി ഉറപ്പാക്കാന്‍ ആശുപത്രിക്ക് സാധിക്കും.
പാലക്കാട്: ആനക്കരയ്ക്കടുത്ത് മലമക്കാവില്‍ അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി വരുന്നു. ആശുപത്രിയുടെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ജിലൈഫ് ഹെല്‍ത്ത്കെയര്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന്റെ മെഡിക്കല്‍ ഇന്നൊവേഷന് സാധ്യതകളെയാണ് കാണിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സാങ്കേതികവിദ്യയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിലൂടെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആശുപത്രിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ജെന്റോബോട്ടിക്സ് സഹസ്ഥാപകന്‍ ശ്രീ വിമല്‍ ഗോവിന്ദും, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സംരംഭകനാ ശ്രീ ടി.കെ. ഗോപാലനും ചേര്‍ന്നാണ് ‘ജിലൈഫ്’ എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.പക്ഷാഘാതം, നട്ടെല്ലിന് ക്ഷതമേറ്റവര്‍, അപകടങ്ങള്‍ മൂലം ചലനശേഷി നഷ്ടപ്പെട്ടവര്‍, സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ അവസ്ഥകളിലുള്ളവര്‍ക്ക് ന്യൂറോറീഹാബിലിറ്റേഷനിലൂടെ ചലനശേഷി വീണ്ടെടുക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മെഡിക്കല്‍ വൈദഗ്ധ്യവും അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയും കൃത്യമായ ചികിത്സാ പദ്ധതികളും ഒത്തുചേരുന്നതിലൂടെ രോഗികള്‍ക്ക് മികച്ച പുരോഗതി ഉറപ്പാക്കാന്‍ ആശുപത്രിക്ക് സാധിക്കും.

