എന്‍ആര്‍ഐകള്‍ക്ക് ഇപ്പോള്‍ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ അവരുടെ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിന്ന് യാതൊരു നിരക്കുമില്ലാതെ തത്സമയ യുപിഐ പേയ്മെന്റുകള്‍ നടത്താം.
കൊച്ചി: പ്രവാസി ഇന്ത്യക്കാരായ (എന്‍ആര്‍ഐ) ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താനാവുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്‍ആര്‍ഐകള്‍ക്ക് ഇപ്പോള്‍ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ അവരുടെ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിന്ന് യാതൊരു നിരക്കുമില്ലാതെ തത്സമയ യുപിഐ പേയ്മെന്റുകള്‍ നടത്താം. കൂടാതെ, അവരുടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അക്കൗണ്ടുകള്‍ മറ്റ് യുപിഐസജ്ജീകരിച്ച ആപ്ലിക്കേഷനുകളുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, യുകെ, യുഎസ്എ എന്നീ 12 രാജ്യങ്ങളിലുള്ള എല്ലാ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കും ഇന്ത്യയ്ക്കുള്ളില്‍ രൂപയിലുള്ള ഇടപാടുകള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്

