ഡിസ്‌ക്കൗണ്ടുകള്‍, കോമ്പോ ഡീലുകള്‍, ലളിതമായ വായ്പകള്‍, തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുകയെന്ന് വോള്‍ട്ടാസ് നിയുക്ത മാനേജിങ് ഡയറക്ടര്‍ മുകുന്ദന്‍ മേനോന്‍ പറഞ്ഞു.
കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ളതും ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുമായ വോള്‍ട്ടാസ് ലിമിറ്റഡ് ‘വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍’ എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് തുടക്കം കുറിച്ചു. ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍, കോമ്പോ ഡീലുകള്‍, ലളിതമായ വായ്പകള്‍, തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുകയെന്ന് വോള്‍ട്ടാസ് നിയുക്ത മാനേജിങ് ഡയറക്ടര്‍ മുകുന്ദന്‍ മേനോന്‍ പറഞ്ഞു.
ഓണാഘോഷങ്ങളുടെ ഭാഗമായി എയര്‍ കണ്ടീഷണറുകളുടേയും ഹോം അപ്ലയന്‍സസുകളുടേയും വിഭാഗത്തില്‍ ആകര്‍ഷകമായ ഉത്പന്നങ്ങളുടെ പുതിയ ശ്രേണിയും ഉപഭോക്താക്കള്‍ക്കായി വോള്‍ട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് ലിവിങ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, നവീനമായ ഡിസൈന്‍ തുടങ്ങിയവ ലഭ്യമാക്കും വിധം രൂപകല്പന ചെയ്ത ഈ ഉത്പന്നങ്ങള്‍ ആധുനീക ഇന്ത്യന്‍ ഭവനങ്ങളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ബ്രാന്‍ഡ് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫറിന്റെ ഭാഗമായി ലളിതമായ ഇഎംഐ ഓപ്ഷനുകളും തെരഞ്ഞെടുത്ത വാട്ടര്‍ ഹീറ്ററുകള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷനും ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ പെയ്‌മെന്റ്, പലിശ, ഡീലര്‍ പേ ഔട്ട് തുടങ്ങിയവ ഇല്ലാതെയുള്ള ത്രിപ്പിള്‍ സീറോ ഓഫര്‍, തെരഞ്ഞെടുത്ത എയര്‍ കണ്ടീഷണറുകള്‍ക്ക് 799 രൂപയും ജിഎസ്ടിയും മാത്രമുള്ള സൗജന്യ നിരക്കിലുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത എന്‍ബിഎഫ്‌സികള്‍ വഴി 16, 18 മാസ ദീര്‍ഘകാല ഇഎംഐകള്‍, 1088 രൂപയില്‍ ആരംഭിക്കുന്ന നിശ്ചിത ഇഎംഐ പ്ലാനുകള്‍, തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 6000 രൂപ വരെ കാഷ് ബാക്ക് എന്നിവയും ഓണം ഓഫറിന്റെ ഭാഗമായി ലഭിക്കും. കേരളത്തില്‍ എഴുന്നൂറിലേറെ കസ്റ്റമര്‍ ടച്ച് പോയിന്റുകളും 84 സര്‍വീസ് ഫ്രാഞ്ചൈസികളും വോള്‍ട്ടാസിനുണ്ട്.

