നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി.
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.5 ശതമാനം ഉയര്‍ന്ന് 10,040.76 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 7.6 ശതമാനം വര്‍ധിച്ച് 1,783.3 കോടി രൂപയായി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു. നാലാം പാദത്തിലെ ലാഭം നികുതി കിഴിച്ച് 414.3 കോടി രൂപയാണ്. മുന്‍ പാദത്തെയപേക്ഷിച്ച് 3.3 ശതമാനത്തിന്റെ ചെറിയ കുറവുണ്ട്.
2024 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ നികുതി കിഴിച്ച് 428.3 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാല്‍ 2025 സാമ്പത്തിക വര്‍ഷം നികുതി കിഴിച്ചുള്ള ലാഭം 1,783.3 കോടി രൂപയായി ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 1,657.8 കോടി രൂപയായിരുന്നു.കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2024 സാമ്പത്തിക വര്‍ഷം 8,848 കോടി രൂപയായിരുന്നത് 13.5 ശതമാനം വളര്‍ന്ന് 10,041 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം 2,360 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈയിനത്തില്‍ വരുമാനം 2,348 കോടി രൂപയായിരുന്നു.കമ്പനി കൈകാര്യം ചെയ്യുന്ന മൊ