ജാവ, യെസ്‌ദി, ബി.എസ്.എ മോട്ടോർസൈക്കിളുകൾ ഗെയിമിങ് ലീഗിൽ

കൊച്ചി: ക്ലാസിക് ലെജൻഡ്‌സ് ഇന്ത്യൻ സൂപ്പർ ഗെയിമിങ് ലീഗിന്റെ 2026 സീസണിൽ പങ്കാളിയാകും. ജാവ, യെസ്‌ദി, ബി.എസ്.എ മോട്ടോർസൈക്കിളുകളെ യുവജനങ്ങളുടെയും ഗെയിമിങ് സമൂഹത്തിന്റെയും അടുത്തെത്തിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. ചെന്നൈയിൽ നിന്നാണ് സഹകരണത്തിന് തുടക്കമാകുന്നത്. തുടർന്ന് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ലീഗ് വേദികളിലും പ്രത്യേക അനുഭവ മേഖലകളിലും മൂന്ന് ബ്രാൻഡുകളുടെയും മോട്ടോർസൈക്കിളുകൾ പ്രദർശിപ്പിക്കും. ഇന്ത്യയിലെ ആദ്യ ഫ്രാഞ്ചൈസി അധിഷ്ഠിത ദേശീയ ഇ-സ്‌പോർട്‌സ് ലീഗാണ് ഇന്ത്യൻ സൂപ്പർ ഗെയിമിങ് ലീഗ്. ഗെയിമർമാർ, ക്രിയേറ്റർമാർ, ആരാധകർ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയിലൂടെ പുതിയ തലമുറയുമായി ബന്ധം ശക്തമാക്കാനാണ് ക്ലാസിക് ലെജൻഡ്‌സിന്റെ ശ്രമം. റൈഡിങ്, ഗെയിമിങ് മേഖലകളിലെ യുവജന സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധവും പങ്കാളിത്തം ശക്തിപ്പെടുത്തും

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു