2025 ലെ ആഗോള എംഡിആര്‍ടി റാങ്കിംഗ് പ്രകാരം, കേരളത്തില്‍ നിന്ന് 12 ഉപദേശകര്‍ എംഡിആര്‍ടി പദവിക്ക് അര്‍ഹത നേടിയിട്ടുണ്ട്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കേരളത്തില്‍ മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ (എംഡിആര്‍ടി) യോഗ്യത നേടിയ 57 ഉപദേശകരെ രജിസ്റ്റര്‍ ചെയ്തു. 2025 ലെ ആഗോള എംഡിആര്‍ടി റാങ്കിംഗ് പ്രകാരം, കേരളത്തില്‍ നിന്ന് 12 ഉപദേശകര്‍ എംഡിആര്‍ടി പദവിക്ക് അര്‍ഹത നേടിയിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ്, ധനകാര്യ സേവന മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ലോകമെമ്പാടും ഏറ്റവും ഉയര്‍ന്ന മാനദണ്ഡമായി കണക്കാക്കപ്പെടുന്നതാണ് എംഡിആര്‍ടി അംഗത്വം. 2025 ലെ ആഗോള എംഡിആര്‍ടി റാങ്കിംഗ് പ്രകാരം, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംഡിആര്‍ടി യോഗ്യത നേടിയ ഉപദേശകരെ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ടാറ്റ എഐഎ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കൂടാതെ ആഗോളതലത്തില്‍ നാലാം റാങ്കും കമ്പനി കരസ്ഥമാക്കി.
ഇപ്പോള്‍ രാജ്യത്ത് ടാറ്റ എഐഎയുടെ കീഴില്‍ 2871 എംഡിആര്‍ടി യോഗ്യത നേടിയവരുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. ടാറ്റ എഐഎയുടെ ആകെ എംഡിആര്‍ടി അംഗങ്ങളില്‍ 1343 പേര് സ്ത്രീകളാണ്. വനിതാ അംഗത്വത്തിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ മികച്ചു നില്ക്കുന്ന 25 കമ്പനികളില്‍ ഏഴാം സ്ഥാനത്താണ് ടാറ്റ എഐഎ. എംഡിആര്‍ടി യോഗ്യത നേടിയ സ്ത്രീകളുടെ എണ്ണത്തില്‍ 8.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എംഡിആര്‍ടി റാങ്കിംഗില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനം നേടിയതും ഇന്ത്യയില്‍ വ്യവസായത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് തുടരുന്നതും ടാറ്റ എഐഎയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണെന്നും ഈ നാഴികക്കല്ല് ഞങ്ങളുടെ പ്രീമിയര്‍ ഏജന്‍സി മോഡലിന്റെ വിജയത്തിനും തങ്ങളുടെ ഉപദേശകരുടെ പ്രതിബദ്ധതയ്ക്കും തെളിവാണെന്നും ടാറ്റ എഐഎയുടെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ പ്രൊപ്പൈറ്ററി ബിസിനസ്, അലൈഡ് ചാനലുകള്‍, ഏജന്‍സി സെയില്‍സ്, അമിത് ദവെ പറഞ്ഞു.

