കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പിന് ഇന്ന് (ജനു 22) കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമാകും. ഉച്ചയക്ക് 1230ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ റീജിയന് ഡിഐജി എന്‍ രവി, നാഷനല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് സോണല്‍ മാനേജര്‍ ചെന്നൈ എം ശ്രീവത്സന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടര്‍ എ സെല്‍വകുമാര്‍, കൊച്ചിന് ഷിപ്പ് യാര്‍ഡ് ജിഎം മെറ്റീരിയല്‍സ് ശിവകുമാര്‍ എ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് കേരളാ ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55ലേറെ സ്ഥാപനങ്ങളാണ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന പ്രദര്‍ശനത്തിന് 4000ത്തിലേറെ ബിസിനസ് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് സന്ദര്‍ശന സമയം.