60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്‌പെര
ദുബായ്: പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്‌പെര എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ടെന്ന് ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയന്‍ പറഞ്ഞു.പ്രാരംഭ ഓഫര്‍ എന്ന നിലയില്‍, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളില്‍ ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.
‘ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ അഞ്ചിലൊന്നും ഫെഡറല്‍ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും ഞങ്ങളുടെ റെമിറ്റന്‍സ് പങ്കാളികളും ബാങ്കില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദര്‍ശനമാണ്. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ക്കപ്പുറം, തങ്ങളുടെ ജീവിതശൈലിയ്ക്കും അഭിലാഷങ്ങള്‍ക്കും ചേര്‍ന്ന ബാങ്കിംഗ് അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ് ഇന്നത്തെ പ്രവാസികളെന്ന് ഞങ്ങള്‍ക്കു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കും മാറുന്ന സാഹചര്യങ്ങള്‍ക്കും ചേര്‍ന്ന തരത്തില്‍ ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്‌സ്, വെല്‍ത് ആന്‍ഡ് ബാന്‍കാ കണ്‍ട്രി ഹെഡുമായ ജോയ് പി വി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാല്‍ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസര്‍ അരവിന്ദ് കാര്‍ത്തികേയന്‍, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസര്‍ ഷെറിന്‍ കുര്യാക്കോസ് എന്നിവരും മണിയന്റെ ഒപ്പമുണ്ടായിരുന്നു.ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈല്‍ വഴി പ്രവാസികള്‍ക്ക് പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്ബാല്‍ മനോജ് നിര്‍വഹിച്ചു.