Skip to content
Society TodaySociety Today
  • e-paper
  • ബിസിനസ്സ്
  • സ്പോർട്സ്
  • ഹെൽത്ത്
  • കരിയർ
  • ന്യൂസ്
  • ഓട്ടോമൊബൈൽ
  • ഗാഡ്ജറ്റ്സ്
  • മൂവീസ്
  • പൊളിറ്റിക്സ്
  • ഇന്നത്തെ പരിപാടി
  • മലയാളം
    • മലയാളം
    • English
  • Magazine
  • Deals
ബിസിനസ്സ്, ലേറ്റസ്റ്റ് ന്യൂസ്

പ്രവാസികള്‍ക്ക് പുതിയ സേവിംഗ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക് 

Posted on ഫെബ്രുവരി 18, 2025 by societytodaynews

60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്‌പെര

 

ദുബായ്: പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച് ആക്‌സസും ഡെബിറ്റ് കാര്‍ഡ് സ്‌പെന്‍ഡിന് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്‌പെര എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ടെന്ന് ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയന്‍ പറഞ്ഞു.പ്രാരംഭ ഓഫര്‍ എന്ന നിലയില്‍, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളില്‍ ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.

‘ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ അഞ്ചിലൊന്നും ഫെഡറല്‍ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും ഞങ്ങളുടെ റെമിറ്റന്‍സ് പങ്കാളികളും ബാങ്കില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദര്‍ശനമാണ്. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ക്കപ്പുറം, തങ്ങളുടെ ജീവിതശൈലിയ്ക്കും അഭിലാഷങ്ങള്‍ക്കും ചേര്‍ന്ന ബാങ്കിംഗ് അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ് ഇന്നത്തെ പ്രവാസികളെന്ന് ഞങ്ങള്‍ക്കു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കും മാറുന്ന സാഹചര്യങ്ങള്‍ക്കും ചേര്‍ന്ന തരത്തില്‍ ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്‌സ്, വെല്‍ത് ആന്‍ഡ് ബാന്‍കാ കണ്‍ട്രി ഹെഡുമായ ജോയ് പി വി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാല്‍ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസര്‍ അരവിന്ദ് കാര്‍ത്തികേയന്‍, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസര്‍ ഷെറിന്‍ കുര്യാക്കോസ് എന്നിവരും മണിയന്റെ ഒപ്പമുണ്ടായിരുന്നു.ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈല്‍ വഴി പ്രവാസികള്‍ക്ക് പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്ബാല്‍ മനോജ് നിര്‍വഹിച്ചു.

Spread the love
This entry was posted in ബിസിനസ്സ്, ലേറ്റസ്റ്റ് ന്യൂസ് and tagged FEDRALBANK, NRI SAVINGS ACCOUNT, PROSPERA.
societytodaynews

പുതിയ ശേഖരവുമായി പ്ലാറ്റിനം ലവ് ബാന്‍ഡസ് 
ബെസ്‌പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് പുറത്തിറക്കി സാംസങ്ങ് 

Recent Posts

  • ലെക്സസ് ഇഎസ് 350എച്ച് അവതരിപ്പിച്ചു
  • 17-Year-Old Thrissur Native Develops AI Technology for Dam Management
  • അണക്കെട്ട് നിയന്ത്രണത്തിനായി എഐ സാങ്കേതികവിദ്യയുമായി തൃശൂര്‍ സ്വദേശിയായ 17 കാരന്‍
  • ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് ഡോ.ആസാദ് മൂപ്പന്‍
  • വണ്ടര്‍ലാ കൊച്ചിയില്‍ ‘ഓഫ്-കാമ്പസ് ലീഗ്’: 13 ലക്ഷം രൂപയുടെ സമ്മാനങ്ങളും ചലഞ്ചുകളും

2018 മുതൽ, കൊച്ചി ആസ്ഥാനമായുള്ള സൊസൈറ്റി ടുഡേ, സാമൂഹികമായും, സാമ്പത്തികമായും, സാംസ്കാരികമായും സുപ്രധാനമായ ഉള്ളടക്കം നൽകുന്നു. വിശ്വസനീയമായ പത്രപ്രവർത്തനത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വായനക്കാരെ വിവരദായകരായും, പ്രചോദിപ്പിക്കുകയും, ഇടപഴകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

Quick Links

സ്പോർട്സ്
ഓട്ടോമൊബൈൽ
കരിയർ
കോർപ്പറേറ്റീവ്
ഗാഡ്ജറ്റ്സ്
ആർട്സ് & ലിറ്ററേച്ചർ
മൂവീസ്
ന്യൂസ്
ബിസിനെസ്സ്
ഹെൽത്ത്

Latest News

ലെക്സസ് ഇഎസ് 350എച്ച് അവതരിപ്പിച്ചു
സെപ്റ്റംബർ 4, 2026
17-Year-Old Thrissur Native Develops AI Technology for Dam Management
സെപ്റ്റംബർ 4, 2026
അണക്കെട്ട് നിയന്ത്രണത്തിനായി എഐ സാങ്കേതികവിദ്യയുമായി തൃശൂര്‍ സ്വദേശിയായ 17 കാരന്‍
സെപ്റ്റംബർ 4, 2026
ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് ഡോ.ആസാദ് മൂപ്പന്‍
സെപ്റ്റംബർ 4, 2026
വണ്ടര്‍ലാ കൊച്ചിയില്‍ ‘ഓഫ്-കാമ്പസ് ലീഗ്’: 13 ലക്ഷം രൂപയുടെ സമ്മാനങ്ങളും ചലഞ്ചുകളും
സെപ്റ്റംബർ 4, 2026
ഇ.ബി.എ.ഐ കോണ്‍ഫറന്‍സ്  കൊച്ചിയില്‍
സെപ്റ്റംബർ 4, 2026
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പത്താമത് മണ്‍സൂണ്‍ സി.എം.ഇ
സെപ്റ്റംബർ 4, 2026
സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി
സെപ്റ്റംബർ 3, 2026

Copyright 2026 © Society Today News

Privacy Policy

Copyright 2026 © Society Today News
  • e-paper
  • ബിസിനസ്സ്
  • സ്പോർട്സ്
  • ഹെൽത്ത്
  • കരിയർ
  • ന്യൂസ്
  • ഓട്ടോമൊബൈൽ
  • ഗാഡ്ജറ്റ്സ്
  • മൂവീസ്
  • പൊളിറ്റിക്സ്
  • ഇന്നത്തെ പരിപാടി
  • മലയാളം
    • മലയാളം
    • English
  • Magazine
  • Deals