വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹായത്തോടെയാണ് സംരംഭകര്‍ക്ക് ഈ പരിശീലന പരിപാടി ലഭ്യമാക്കുന്നത്.
കൊച്ചി: ചെറുകിട സംരംഭകരുടെ വളര്‍ച്ച ലക്ഷ്യമിട്ട് സിഐഐ. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ലൈവ്‌ലിഹുഡ് (സി.ഐ.ഐ. സി.ഇ.എല്‍.) ബിസിനസ് ശില്‍പശാലയ്ക്ക് ഹോട്ടല്‍ ദി ക്ലാസ്സിക്ക് ഫോര്‍ട്ടില്‍ തുടക്കമായി. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സഹായത്തോടെയാണ് സംരംഭകര്‍ക്ക് ഈ പരിശീലന പരിപാടി ലഭ്യമാക്കുന്നത്.
തൊഴില്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനം സാധ്യമാക്കുന്നതിലും സൂക്ഷ്മ സംരംഭങ്ങള്‍ വഹിക്കുന്ന സുപ്രധാന പങ്ക് ഈ ഉദ്യമം എടുത്തു കാണിക്കുന്നുവെന്ന് ശിപാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു കൊണ്ട് സി.ഐ.ഐ. കൊച്ചി സോണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബേര്‍ളി സി. നെല്ലുവേലില്‍ അഭിപ്രായപ്പെട്ടു.
എം.എസ്.എം.ഇ.കളുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനും അതിനായി സി.ഐ.ഐ.യുമായി സഹകരിക്കുന്നതില്‍ വിഗാര്‍ഡിന് സന്തോഷമുണ്ടെന്നും വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കോര്‍പ്പറേറ്റ് മാനുഫാക്ചറിംഗ് സര്‍വീസസ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എ പറഞ്ഞു.
കേരളത്തിലെ സൂക്ഷ്മ ബിസിനസ് മേഖല രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഒന്നാണെന്നും സംരംഭകര്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനും വിജയം കൈവരിക്കാനും ആവശ്യമായ വൈദഗ്ധ്യവും അറിവും നല്‍കുന്നതിനാണ് ഈ ദ്വിദിന ശില്‍പശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലയുടെ മുന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.സംരംഭകര്‍ക്ക് അവരുടെ ബിസിനസ്സുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന കേസ് സ്റ്റഡികളും സമീപനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ദ്വിദിന ശില്‍പശാല മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തപ്പെടുന്നത് ഏറെ പ്രയോജനം ചെയ്യുമെന്ന് സി.ഐ.ഐ. കേരള ചെയര്‍പേഴ്‌സണ്‍ ശാലിനി വാരിയര്‍ പറഞ്ഞു.