പുതിയ ഫണ്ട് ഓഫര്‍ മെയ് 13 വരെ നടക്കും. കുറഞ്ഞത് 1,000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
കൊച്ചി: ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ മെയ് 13 വരെ നടക്കും. കുറഞ്ഞത് 1,000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി 500 മള്‍ട്ടിക്യാപ് 50:25:25 ടിആര്‍ഐ ആണ് പദ്ധതിയുടെ അടിസ്ഥാന സൂചിക.ഫണ്ടിന്റെ ആസ്തികളുടെ കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും ഓരോ വിപണി ഘട്ടങ്ങളിലും നിക്ഷേപിക്കുന്നത് വൈവിധ്യവല്‍ക്കരണം നല്‍കും. സുസ്ഥിരമായ ബിസിനസുകള്‍, ശക്തമായ അടിസ്ഥാനമുള്ള കമ്പനികള്‍ എന്നിവയില്‍ ആകര്‍ഷകമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവും നിക്ഷേപം.മികച്ച നിക്ഷേപ പദ്ധതികള്‍ ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് യുടിഐ മള്‍ട്ടി ക്യാപ് ഫണ്ട് എന്ന് യുടിഐ എഎംസി ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വെട്രി സുബ്രഹ്മണ്യം പറഞ്ഞു.