എന്‍.ഐ.ഡി.സി.സിയുടെ നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ.ജി.അനില്‍ കുമാര്‍, ജസ്‌പെയ്ഡ് റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബുബക്കര്‍, എന്‍.ഐ.ഡി.സി.സി അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വാസുദേവ് എന്നിവരെയാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണവ്യവസായ വകുപ്പ് കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍ ആദരിച്ചത്.
കൊച്ചി ; നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍ ഐ ഡി സി സി) അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ല്‍ മാതൃകാപരമായ സംരംഭകത്വ മികവ് പുലര്‍ത്തിയ സംരംഭകരെ ആദരിച്ചു. എന്‍.ഐ.ഡി.സി.സിയുടെ നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ.ജി.അനില്‍ കുമാര്‍, ജസ്‌പെയ്ഡ് റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബുബക്കര്‍, എന്‍.ഐ.ഡി.സി.സി അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വാസുദേവ് എന്നിവരെയാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണവ്യവസായ വകുപ്പ് കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍ ആദരിച്ചത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി മുഖ്യാതിഥിയായിരുന്നു.