ക്യാംപയ്നിന്റെ ഭാഗമായുള്ള പരസ്യചിത്രത്തില്‍ ദുബായുടെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച വ്യക്തമാക്കുന്ന നഗരത്തിലെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആസ്വദിക്കുന്ന വിരാടിനെയും അനുഷ്കയേയും കാണാം.
ദുബായ്: ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസത്തിന്റെ (ഡിഇടി) ഭാഗമായ ദുബായ് കോര്പ്പറേഷന് ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് (വിസിറ്റ് ദുബായ്) വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും ഒരുമിക്കുന്ന ‘ദുബായ്, റെഡി ഫോര്‍ എ സര് പ്രൈസ്’ എന്ന പുതിയ ക്യാംപയിന് ആരംഭിച്ചു. ക്യാംപയ്നിന്റെ ഭാഗമായുള്ള പരസ്യചിത്രത്തില്‍ ദുബായുടെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച വ്യക്തമാക്കുന്ന നഗരത്തിലെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആസ്വദിക്കുന്ന വിരാടിനെയും അനുഷ്കയേയും കാണാം.വൈവിധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍, സംസ്കാരം, വിഭവങ്ങള്‍ തുടങ്ങിയവ ദൃശ്യമാക്കുന്ന ക്യാംപെയ്നില്‍ സാഹസികയാത്രകള്‍, സംഗീതപരിപാടികള്‍ തുടങ്ങിയവയിലൂടെ ദുബായ് നഗരത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആകര്‍ഷണീയത ജനങ്ങളിലെത്തിക്കുന്നു.
പതിവ് സഞ്ചാരികള്‍ക്കും ആദ്യമായി വരുന്നവര്‍ക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവങ്ങളാണ് ദുബായ് ഒരുക്കിവച്ചിട്ടുള്ളതെന്ന് ക്യാംപയിന് പറയുന്നു.ദുബായ് തനിക്കും അനുഷ്കയ്ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കുന്നതെന്ന് വിരാട് കോഹ്ലി പറഞ്ഞു. തങ്ങള്‍ ഇറങ്ങുന്ന നിമിഷം മുതല്‍ വൈവിധ്യമാര്‍ന്ന രുചികളാകട്ടെ, നഗരത്തിന്റെ ഊഷ്മളതയാകട്ടെ, എല്ലാം പ്രിയപ്പെട്ടവയായി അനുഭവപ്പെടുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു. ദുബായിലേക്കുള്ള ഓരോ സന്ദര്‍ശനത്തിലും നഗരം നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുമെന്ന് അനുഷ്ക ശര്‍മ്മ പറഞ്ഞു. ഇതൊരു ഊഷ്മളമായ നഗരമാണെന്നും എപ്പോഴും പര്യവേക്ഷണം ചെയ്യാനുള്ള പുതുമ കാത്തുവയ്ക്കാറുണ്ടെന്നും ബോളിവുഡ് താരം പറഞ്ഞു.

