പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അടക്കേണ്ട ഫീസ്, പിഴ തുക, കുടിശിക എന്നിവ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖേന പേയ്മെന്റ് ചെയ്യാം.
കൊച്ചി: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകള്‍ നല്കുന്ന സേവനങ്ങളെ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന, ഏകീകൃത സംവിധാനമായ ഭാരത്ഘോഷ് (നോണ്‍ ടാക്സ് റെസിപ്റ്റ്) പോര്‍ട്ടലില്‍ ഇനിമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സേവനവും ലഭിക്കും. പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അടക്കേണ്ട ഫീസ്, പിഴ തുക, കുടിശിക എന്നിവ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖേന പേയ്മെന്റ് ചെയ്യാം. ഭാരത്ഘോഷ് പോര്‍ട്ടലില്‍ സജ്ജീവമായ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദ്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഫീസും മറ്റു നികുതി ഇതര വരുമാനവും സ്വീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭാരത്ഘോഷ് പോര്‍ട്ടല്‍ ധന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള 66ലധികം വകുപ്പുകളുടെ സേവനങ്ങള്‍ ഭാരത്ഘോഷ് പോര്‍ട്ടലിലൂടെ ലഭിക്കും.
നോണ്‍ ടാക്സ് റെസിപ്റ്റ് പോര്‍ട്ടലിലൂടെ ഡിജിറ്റല്‍ പേയ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പങ്കാളിയാവാന്‍ സാധിച്ചത് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സംബന്ധിച്ച് വലിയ അംഗീകാരമാണെന്ന് ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ബിജി എസ് എസ് പറഞ്ഞു. ഏകീകൃതവും സമ്പൂര്‍ണവുമായ ഭാരത്ഘോഷ് പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഏതുസമയത്തും പേയ്മെന്റുകള്‍ നടത്താം. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നൂതനവും അതിവിപുലവുമായ ബാങ്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ഇടപാടുകാര്‍ക്കായി നൂതന ബാങ്കിങ് സേവനങ്ങള്‍ നല്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയുടെ തെളിവാണ് കേന്ദ്ര സര്‍ക്കാരുമായുള്ള സഹകരണമെന്നും ബിജി എസ് എസ് കൂട്ടിച്ചേര്‍ത്തു.

