ഓണ്‍ലൈന്‍ തട്ടിപ്പ് നേരിടുന്നതില്‍ ഗണ്യമായ പുരോഗതിയെന്ന്  എയര്‍ടെല്‍ 

എയര്‍ടെല്‍ കേരളത്തിലുടനീളമുള്ള 1.6 ദശലക്ഷ ത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കുന്നു  ആധുനിക ഫ്രോഡ് ഡിറ്റക്ഷന്‍ സിസ്റ്റം ലോഞ്ച് ചെയ്ത് വെറും 35 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് പൂര്‍ത്തിയാക്കിയതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് : വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ദൌത്യത്തില്‍ ഗണ്യമായ പുരോഗതി നേടിയതായി ഭാരതി എയര്‍ടെല്‍ (‘എയര്‍ടെല്‍’) പറഞ്ഞു. എ ഐ പവേര്‍ഡ് ഫ്രോഡ് ഡിറ്റക്ഷന്‍ സിസ്റ്റത്തിന്റെ രാജ്യവ്യാപക റോള്‍ഔട്ടിന്റെ ഭാഗമായി, എയര്‍ടെല്‍ കേരളത്തിലുടനീളമുള്ള 1.6 ദശലക്ഷ ത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കുന്നു  ആധുനിക ഫ്രോഡ് ഡിറ്റക്ഷന്‍ സിസ്റ്റം ലോഞ്ച് ചെയ്ത് വെറും 35 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് പൂര്‍ത്തിയാക്കിയതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനക്ഷമമാക്കുന്ന ഈ നൂതന സംവിധാനം എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഇമെയില്‍, മറ്റ് ബ്രൌസറുകള്‍ എന്നിവയിലെ ലിങ്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു. ഇത് റിയല്‍ ടൈം ത്രെട്ട്  ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രതിദിനം 1 ദശലക്ഷത്തിലധികം യു ആര്‍ എല്‍കള്‍ പരിശോധിക്കുകയും 100 മില്ലിസെക്കന്‍ഡിനുള്ളില്‍ ഹാനികരമായേക്കാവുന്ന സൈറ്റുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നു.

ഇന്ത്യയില്‍ തന്നെ ഡിജിറ്റലായി ഏറ്റവും പുരോഗമിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം സ്ഥാനമുറപ്പിക്കുന്നതോടെ, നഗര, ഗ്രാമപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭീഷണി വര്‍ദ്ധിച്ചിരിക്കുന്നു. ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിംഗ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെ തട്ടിപ്പുകാര്‍ കൂടുതലായി ഉപയോക്താക്കളെ ലക്ഷ്യമിടുന്നു. മറ്റ് സ്ഥലങ്ങള്‍ക്കൊപ്പം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോട്ടയം തുടങ്ങിയ നഗരങ്ങളും അതുപോലെ തന്നെ ആറന്മുള, താനൂര്‍ എന്നി സ്ഥലങ്ങളിലും വഞ്ചനപരമായ നടപടികള്‍ക്കുള്ള ശ്രമങ്ങളിലും ഗണ്യമായ വര്‍ദ്ധനവ് കാണപ്പെടുന്നു. എയര്‍ടെല്ലിന്റെ പരിഹാരം കുടുംബങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ എന്നിവരെ ഒരുപോലെ സംരക്ഷിക്കുന്ന ഒരു സംസ്ഥാനവ്യാപക ഡിജിറ്റല്‍ കവചമായി പ്രവര്‍ത്തിക്കുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം മലയാളം  ഉള്‍പ്പെടെ ഉപയോക്താക്കളുടെ ഇഷ്ട ഭാഷയില്‍ വഞ്ചനനടപടികള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഈ പരിഹാര മാര്‍ഗം  പശ്ചാത്തലത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നു, പ്രത്യേക ഇന്‍സ്റ്റാളേഷന്‍ ആവശ്യമില്ല, ഇത് സൗജന്യമായാണ് നല്‍കുന്നതെന്നും എയര്‍ടെല്‍ അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു