യോഗ ദിനാചരണം: ബോധവത്ക്കരണ ക്യാംപയിനുമായി ആല്‍മണ്ട്

യോഗ പരിശീലിക്കുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുമ്പോള്‍, മികച്ച ഫലങ്ങള്‍ക്കായി ഒരു സമീകൃതാഹാരം അനുബന്ധമായി കഴിക്കുന്നത് അത്യാവശ്യമാണെന്ന് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ ക്യാംപയിനില്‍ പറയുന്നു.
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗയെ കുറിച്ചും അതിന് അനുബന്ധമായുളള സമീകൃതാഹാരത്തെ കുറിച്ചുമുള്ള ബോധവത്ക്കരണ ക്യാംപയിന്‍ തുടങ്ങി. യോഗ പരിശീലിക്കുന്നത് ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുമ്പോള്‍, മികച്ച ഫലങ്ങള്‍ക്കായി ഒരു സമീകൃതാഹാരം അനുബന്ധമായി കഴിക്കുന്നത് അത്യാവശ്യമാണെന്ന് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ ക്യാംപയിനില്‍ പറയുന്നു. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ വിവിധ പോഷകങ്ങള്‍ ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടേണ്ടതുണ്ട്. പ്രോട്ടീനും ഒരു പ്രധാന പോഷകമാണ്.

യോഗയ്ക്ക് ശേഷം മതിയായ പ്രോട്ടീന്‍ കഴിക്കുന്നത് ശാരീരികക്ഷമത നിലനിര്‍ത്താനും വ്യായാമത്തിന് ശേഷമുള്ള പേശികളുടെ വീണ്ടെടുക്കലിനും സഹായിക്കും. പേശി വേദന കുറയ്ക്കാനും പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന വ്യായാമത്തിന് മുമ്പുള്ള ഫലപ്രദമായ ലഘുഭക്ഷണമായി ഡോ.ഒലിവര്‍ വിറ്റാര്‍ഡിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ ആല്‍മണ്ടിനെ അംഗീകരിച്ചതും ക്യാംപയിന്‍ ചൂണ്ടിക്കാട്ടുന്നു. യോഗ വര്‍ഷങ്ങളായി എന്റെ താങ്ങാണെന്നും, യോഗ പരിശീലനത്തിന് അനുബന്ധമായി സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, തൈര്, ആല്‍മണ്ട് എന്നിവ അടങ്ങിയ സമീകൃതാഹാരം താന്‍ പിന്തുടരുന്നുണ്ടെന്നും ക്യാംപയിനില്‍ സംസാരിച്ച സംസാരിച്ച ബോളിവുഡ് നടി സോഹ അലി ഖാന്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു